ഹരികഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harikatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്തിഭാവപ്രധാനമായ കഥകൾ ഗാനാലാപത്തോടെ പ്രസംഗരൂപത്തിൽ അവതരിപ്പിയ്ക്കുന്ന ഒരു കലാരൂപമാണ് ഹരികഥ. കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിൽ ഹരികഥ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്തമായ പേരുകളിലാണ് ഇത് നിലവിലിരുന്നത്. ഉത്തരഭാരതത്തിൽ ഇത് രാസോ എന്നും ആന്ധ്രാപ്രദേശിൽ ഇത് ബുറാക്കഥ എന്നും അറിയപ്പെട്ടു[1]. തമിഴ്നാട്ടിലും കേരളത്തിലും ഇത് ഹരികഥയെന്ന പേരിലാണ് അറിയപ്പെട്ടത്. ഹരികഥ, ഹരികഥാകാലക്ഷേപം, കഥാകാലക്ഷേപം, സദ്കഥാകാലക്ഷേപം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെട്ടിരുന്നു.

ഉറവിടം[തിരുത്തുക]

രാമായണം, മഹാഭാരതം, ഭാഗവതം എന്നീ പുരാണങ്ങളിൽ നിന്നുള്ള കഥകളാണ് ഹരികഥയ്ക്ക് നിദാനമാകുന്നത്. അജാമിളമോക്ഷം, കുചേലോപഖ്യാനം, രുക്മിണീ സ്വയംവരം, ഭക്തപ്രഹ്ലാദൻ, ഭക്തകുചേലൻ എന്നിവ ഹരികഥയ്ക്ക് ഉപയുക്തമായ രീതിയിൽ രചിയ്ക്കപ്പെട്ടവയാണ്.

കലാകാരന്മാർ[തിരുത്തുക]

മേരുസ്വാമി, ഹരികേശനല്ലൂർ മുത്തയ്യാഭാഗവതർ, എം.ആർ. വിജയരാഘവചാര്യർ, ടി. എസ്. ബാലകൃഷ്ണശാസ്ത്രികൾ, ചേർത്തല ഭവാനിയമ്മ(1909 - 1998), സി. എ. സത്യദേവൻ[2], മാവേലിക്കര എൽ പൊന്നമ്മാൾ[3] എന്നിവർ ഹരികഥാരംഗത്തുണ്ടായിരുന്ന പ്രശസ്തരാണ്. തമിഴ് ഹരികഥകളുടെ ചുവട്പിടിച്ച് 1920 -ൽ സത്യദേവൻ അവതരിപ്പിച്ച മാർകണ്ഡേയചരിതത്തിലെ സംസ്കൃതശ്ലോകങ്ങൾ കുമാരനാശാനാണ് രചിച്ചത്.[4] ധ്രുവചരിതം, പ്രഹ്ളാദചരിതം, നന്തനാർചരിതം, സീതാകല്യാണം, വത്സലാകല്യാണം, വള്ളീകല്യാണം, ഗരുഡഗർവഭംഗം(തമിഴ്കഥകൾ)എന്നിവ ചേർത്തല ഭവാനിയമ്മ അവതരിപ്പിച്ച ഹരികഥകളാണ്.[5]

അവലംബം[തിരുത്തുക]

  1. വിശ്വവിജ്ഞാനകോശം. വാല്യം 12.(1998) സാഹിത്യപ്രവർത്തക സഹകരണ സംഘം.പു. 258
  2. http://archives.mathrubhumi.com/movies/welcome/printpage/185810/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.deshabhimani.com/news/kerala/news-kerala-24-03-2017/632627
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-24.
  5. https://www.facebook.com/vvjosekalladavvkutty/posts/265733460477422:0
"https://ml.wikipedia.org/w/index.php?title=ഹരികഥ&oldid=4024147" എന്ന താളിൽനിന്ന് ശേഖരിച്ചത്