ഹനുമാൻ ചാലിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hanuman Chalisa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Hanuman Chalisa
പ്രമാണം:Lord hanuman singing bhajans AS.jpg
Hanuman singing bhajans
Information
ReligionHinduism
AuthorTulsidas
LanguageAwadhi dialect of Hindi[1]
Verses40

ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ[2]. അവധി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്[3][4]. ഹനുമാൻ ചാലിസയിൽ നാല്പതു (40) ശ്ലോകങ്ങൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.

ഐതിഹ്യം[തിരുത്തുക]

തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചതിനു ശേഷം അക്കാലത്തെ ചക്രവർത്തി ആയിരുന്ന അക്ബറിനെ സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞതായുമാണ് ഐതിഹ്യം.

ഹനുമാൻ ചാലിസയിലെ വരികൾ[തിരുത്തുക]

ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nityanand Misra 2015, p. xviii.
  2. "Hanuman Chalisa in digital version". The Hindu Business Line. 2003-02-26. ശേഖരിച്ചത് 2011-06-25. CS1 maint: discouraged parameter (link)
  3. "Book Review / Language Books : Epic of Tulasidas". The Hindu. 2006-01-03. ശേഖരിച്ചത് 2011-06-25. CS1 maint: discouraged parameter (link)
  4. "Lineage shows". The Hindu. 2002-11-29. ശേഖരിച്ചത് 2011-06-25. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഹനുമാൻ_ചാലിസ&oldid=3011166" എന്ന താളിൽനിന്ന് ശേഖരിച്ചത്