ഹാഡിസാടൗ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hadizatou Mani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
2009 -ൽ മണി ഹിലാരി ക്ലിന്റനേയും അമേരിക്കൻ പ്രഥമവനിത മിഷേൽ ഒബാമയെയും സന്ദർശിച്ചപ്പോൾ.

നൈജറിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയാണ് ഹാഡിസാടൗ മണി (Hadizatou Mani). (ജനനം 1984). നിയമത്തിന്റെ പിൻബലത്തോടെ അവർ അവരെത്തന്നെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുകയുണ്ടായി.

ജീവിതം[തിരുത്തുക]

1984 -ൽ നൈജറിലാണ് മണി ജനിച്ചത്. 12 ആം വയസ്സിൽ 500 ഡോളറിന് മണിയെ അടിമയായി വിറ്റു. 2003 മുതൽ നൈജറിൽ അടിമവ്യാപാരം നിയമവിരുദ്ധമാണ്. ഇന്നും പലതരത്തിൽ അടിമത്തം അവിടെ നിലനിൽക്കുന്നുണ്ട്. തന്റെ യജമാനനുവേണ്ടി അടിമപ്പണി എടുക്കേണ്ടിവന്ന മണിക്ക് അയാളിൽ മൂന്നു കുട്ടികളും ഉണ്ടായി. അവർ തന്റെ ഭാര്യയാണെന്നും അടിമയല്ലെന്നും യജമാനൻ അവകാശപ്പെടുകയും അവർ മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ അവരിൽ ദ്വിഭർതൃത്തം ആരോപിക്കുകയും ചെയ്തു. ഇതിനായി ആറുമാസത്തേക്ക് ജയിലിൽ അയയ്ക്കപെട്ട അവർക്ക് അവിടെനിന്നും നിയമപരമായി കേസ് നേരിടാൻ അവസരം ലഭിച്ചു.

അതിൽ വിജയിച്ച മണിക്ക് 20000 ഡോളർ നഷ്ടപരിഹാരമായി ലഭിക്കുകയും ഇവരെ 2009 ലെ അന്താരാഷ്ട്രസുധീരവനിതാപുരസ്കാരത്തിനു തെരഞ്ഞെടുക്കുകയും ചെയ്തു[1] മണി ടൈം മാഗസിന്റെ 2009 -ലെ ലോകത്തെ 100 സ്വാധീനമുള്ള വ്യക്തികളിലൊരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[2][3]

അവലംബം[തിരുത്തുക]

  1. "Hadizatou Mani 2009 International Women of Courage Award". DipNote. മൂലതാളിൽ നിന്നും 2009-05-02-ന് ആർക്കൈവ് ചെയ്തത്.
  2. Salbi, Zainab (30 April 2009). "Hadizatou Mani - The 2009 TIME 100 - TIME". TIME.com.
  3. First Lady hugs Mani[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹാഡിസാടൗ_മണി&oldid=3264307" എന്ന താളിൽനിന്ന് ശേഖരിച്ചത്