Jump to content

എച്ച്ഡി കാറ്റലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(HD Catalog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നക്ഷത്രങ്ങളെ അതിന്റെ ഖഗോളരേഖാംശം അനുസരിച്ച് നാമകരണം ചെയ്ത ഒരു നക്ഷത്രകാറ്റലോഗ് ആണു എച്ച്ഡി കാറ്റലോഗ് അല്ലെങ്കിൽ ഹെൻറി ഡ്രാപ്പർ കാറ്റലോഗ്. ഹാർവാർഡ് കോളേജ് ഒബ് സർവേറ്ററിയിലെ ആനി ജെ. കാനൻ ആണ് ഈ കാറ്റലോഗിന് പിന്നിൽ. ഈ കാറ്റലോഗിന്റെ epoch 1900 ആണ്. ദൃശ്യകാന്തിമാനം +9 വരെയുള്ള നക്ഷത്രങ്ങളെ ആണ് ഈ കാറ്റലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നക്ഷത്രങ്ങളുടെ സ്‌പെക്ട്രൽ വർഗ്ഗീകരണം ആദ്യമായി നടത്തിയത് ഈ കാറ്റലോഗിലാണ് എന്നുള്ളതാണ് ഈ കാറ്റലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആദ്യം പുറത്തിറക്കിയപ്പോൾ ഈ കാറ്റലോഗിൽ ഏതാണ്ട് 2,25,000 നക്ഷത്രങ്ങൾക്ക് പേരിട്ടു. പിന്നീട് 1949-ൽ ഇതു വിപുലീകരിച്ച് (Henry Draper Extension (HDE)) ഏതാണ്ട് 1,35,000 നക്ഷത്രങ്ങൾക്ക് കൂടി പേരിട്ടു. ഈ കാറ്റലോഗ് പ്രകാരം നക്ഷത്രങ്ങളുടെ പേരു പറയുമ്പോൾ ചിലപ്പോൾ HDE എന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ ചിന്താകുഴപ്പം ഒഴിവാക്കാൻ കൂടുതലും HD എന്നാണ് ഉപയോഗിക്കുക.

നക്ഷത്രങ്ങളുടെ HD Catalog അനുസരിച്ചുള്ള പേരു പേർ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ കൂടുതലും ബെയർ നാമവും ഫ്ലാംസ്റ്റീഡ് നാമവും ഇല്ലാത്ത ദൃശ്യകാന്തിമാനം +6നു മുകളിൽ ഉള്ള നക്ഷത്രങ്ങൾക്കു മാത്രമേ കൂടുതലും HD Catalog അനുസരിച്ചുള്ള പേര് ഉപയോഗിക്കാറുള്ളൂ. ഇത് നക്ഷത്രങ്ങളുടെ പഠനത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ്

തിരുവാതിര നക്ഷത്രത്തിന്റെ HD Catalog അനുസരിച്ചുള്ള പേര് HD 39801 എന്നാണ്.

"https://ml.wikipedia.org/w/index.php?title=എച്ച്ഡി_കാറ്റലോഗ്&oldid=1741465" എന്ന താളിൽനിന്ന് ശേഖരിച്ചത്