ഗയ്പോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gyposaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗയ്പോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
unknown
Genus:
Gyposaurus

Broom, 1911
Species
  • G. capensis (type) Broom, 1911
  • G. sinensis Yang, 1941

സോറാപോഡമോർഫ എന്ന ജീവശാഖയിൽ പെട്ട ദിനോസർ ആണ് ഗയ്പോസോറസ്. ഇവ പ്രോസോറാപോഡ ആണോ എന്ന സംശയം നിലനില്ക്കുന്നു, കാരണം സോറാപോഡമോർഫ വിഭാഗത്തിന്റെ ഉല്പത്തി മധ്യ ജുറാസ്സിക് കാലത്ത് ആണ് എന്നാണ് മറ്റു പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ ഇവ തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചവയാണ്.[1]

ഫോസ്സിൽ[തിരുത്തുക]

ആദ്യ ഫോസ്സിൽ സൗത്ത് ആഫ്രിക്കയിൽ നിന്നും, രണ്ടാമത്തെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കിട്ടിയിടുള്ളത്. 1911 ൽ ആണ് ഇവയുടെ നാമകരണം നടന്നത് ആദ്യത്തെ ഫോസ്സിലിൽ കിട്ടിയ പ്രധാന ഭാഗങ്ങൾ നട്ടെലിന്റെ ഭാഗങ്ങൾ, വാരിയെല്ല്, തോൾ പലക (ഭാഗികം), അരക്കെട്ട്, ഒരു പൂർണ്ണമായ കാൽ എന്നിവയാണ്.[2] രണ്ടാമത്തെ ഫോസ്സിൽ 1940 ൽ ആണ് കിട്ടുന്നത് ഏകദേശം പൂർണമായ ഫോസ്സിലിൽ തല മാത്രം ഭാഗികം ആയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Galton, P.M., and Upchurch, P. (2004). Prosauropoda. In: D. B. Weishampel, P. Dodson, & H. Osmólska (eds.), The Dinosauria (second edition). University of California Press:Berkeley, 232-258. ISBN 0-520-24209-2
  2. Broom, R. (1911). On the dinosaurs of the Stormberg, South Africa. Annals of the South African Museum 7(4):291-308.
  3. Z. Yang. 1940. Preliminary notes on the Lufeng vertebrate fossils. Bulletin of the Geological Society of China 20(3-4):235-239.
"https://ml.wikipedia.org/w/index.php?title=ഗയ്പോസോറസ്&oldid=3348636" എന്ന താളിൽനിന്ന് ശേഖരിച്ചത്