ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulati Institute of Finance and Taxation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗിഫ്‌റ്റ്‌ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ എന്ന സ്ഥാപനത്തിന്റെ പൂർവ്വ നാമം സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസ് എന്നായിരുന്നു. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൈമനത്താണ് ഗിഫ്‌റ്റ്‌ സ്ഥിതി ചെയ്യുന്നത്. പൊതു സമ്പത്ത്‌, നികുതിവ്യവസ്ഥ, നിയമം, കണക്കെഴുത്ത്‌ തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുക, പരിശീലനം നൽകുക , പാഠ്യക്രമം തയ്യാറാക്കുക, വിദഗ്ദ്ധാഭിപ്രായം നൽകുക, പ്രസിദ്ധീകരണം എന്നിവ ഗിഫ്‌റ്റിൽ നടത്തിവരുന്നു.[1]

രൂപീകരണം[തിരുത്തുക]

1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റർ ചെയ്താണ് കേരള സർക്കാർ 1992 ൽ സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസ് സ്ഥാപിച്ചത്. 2009 ൽ സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസിനെ ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തുന്നതിനായി കേരള സർക്കാരിന്റെയും, ഭാരത സർക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ നവീകരിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനായിരുന്ന പ്രൊഫസർ ഐ.എസ്.ഗുലാത്തിയുടെ നാമത്തിൽ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ (ഗിഫ്‌റ്റ്‌) എന്ന് പുനഃനാമകരണം ചെയ്തു.

ഭരണം[തിരുത്തുക]

മുതിർന്ന ഐ.എ.സ് ഉദ്ദ്യോഗസ്ഥർ, പേരെടുത്ത സാമ്പത്തിക വിദഗ്ദ്ധർ, മാനേജ്മെന്റ് വിദഗ്ദ്ധർ എന്നിവരടങ്ങിയ എക്സിക്യൂട്ടൂവ് കമ്മിറ്റിയും ഭരണസമിതിയും ആണ് ഗിഫ്‌റ്റിന്റെ പ്രവർത്തനങ്ങൾ നയിക്കുന്നതും നിയന്ത്രിക്കുന്നതും.

പഠനം / പരിശീലനം[തിരുത്തുക]

വിദൂര പഠന രീതിയിൽ കേരളത്തിൽ സെയിൽസ് ടാക്സ് പ്രാക്റ്റീഷണർ ആകുവാനുള്ള യോഗ്യത നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടാക്സേഷൻ[2] (പി.ജി.ഡി.ടി) എന്ന കോഴ്സ് 1993 മുതലും , ചെറുകിട-ഇടത്തരം കച്ചവടക്കാർക്കും, സംരംഭകർക്കും വാണിജ്യ നികുതി, കണക്കെഴുത്ത്‌ എന്നീ മേഖലകളിൽ പ്രായോഗിക അറിവ് നൽകുന്ന ഡിപ്ലോമ ഇൻ സെയിൽസ് ടാക്സേഷൻ (ഡി.എസ്.ടി) എന്ന കോഴ്സ് 2004 മുതലും ഗിഫ്‌റ്റ്‌ നടത്തുന്നു. കോർപ്പറേറ്റുകൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും വേണ്ടി പരിശീലന പരിപാടികളും, വിവിധ വിഷയങ്ങളിൽ പഠനങ്ങളും നടത്തുന്നതോടൊപ്പം സർക്കാരിന് ആവശ്യമായ വിദഗ്ദ്ധാഭിപ്രായങ്ങളും ഗിഫ്‌റ്റ്‌ നൽകിവരുന്നു.

പ്രസിദ്ധീകരണം[തിരുത്തുക]

1992 മുതൽ കേരള ടാക്സ് റിപ്പോർട്ടർ എന്ന പേരിൽ പ്രതിമാസ നികുതി നിയമ വാർത്താപത്രിക ഗിഫ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്നു. വാണിജ്യ നികുതി, മൂല്യ വർദ്ധിത നികുതി, കാർഷിക ആദായ നികുതി, ആഡംബര നികുതി, പണം കടം കൊടുക്കുന്നത് സംബന്ധിച്ച നിയമങ്ങൾ എന്നിവ വാർത്താപത്രികയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു.

വിലാസം[തിരുത്തുക]

ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ (ഗിഫ്‌റ്റ്‌), കൈമനം, പാപ്പനംകോട് പി.ഒ, തിരുവനന്തപുരം ജില്ല, കേരളം. പിൻ-695018 ഫോൺ : 04712491490, 04712491334 ഇ-മെയിൽ : giftkerala@gmail.com

അവലംബം[തിരുത്തുക]

  1. http://gift.res.in/
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-04-12. Retrieved 2015-07-27.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • [ http://gift.res.in ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷന്റെ ഔദ്യോഗിക വെബ് സൈറ്റ്]