ഗുഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gugga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുഗ്ഗ
പാമ്പ് കടിക്കെതിരെയുള്ള സംരക്ഷണം
Major cult centerRajasthan, Punjab Region, parts of Uttar Pradesh old kingdom of Bagad Dedga: Dadrewa, Hissar and Bathinda
ParentsFather: Raja Jewar, Mother: Queen Bachhal

പഞ്ചാബിലും രാജസ്ഥാനിലുമായി പാമ്പുകടിക്ക് എതിരെയുള്ള സുരക്ഷയ്ക്കായി ഭയഭക്തിയാണ് ഗുഗ്ഗ ( ഗുഗ്ഗ പിർ, ഗുഗ്ഗ ജഹാർപിർ, ഗുഗ്ഗ ചോഹൻ, ഗുഗ്ഗ റാണ, ഗുഗ്ഗ വിർ എന്നുമറിയപ്പെടുന്നു.) ഇദ്ദേഹം രാജസ്ഥാനിൽ ഗോഗാജിയന്നും, പഞ്ചാബിലും, ഹരിയാനയിലും, ഹിമാചൽ പ്രദേശിലും ഗുഗ്ഗ എന്നുമാണറിയപ്പെടുന്നത്.

ആരാധന[തിരുത്തുക]

ഗുഗ്ഗാജിയോടുള്ള ആരാധന വടക്കൻ ഇന്ത്യയിലെ പ്രദേശങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത് ,കൂടാതെ ഉത്തർപ്രദേശിന്റെ പടിഞ്ഞാറുഭാഗത്തെ ചില ജില്ലകളിലും കണ്ടുവരുന്നു. ഗുഗ്ഗാജിയുടെ പിൻഗാമികൾ മദ്ധ്യപ്രദേശിലും, ഗുജറാത്തിലും കണ്ടുവരുന്നു.ബാദോൺ മാസങ്ങളിൽ , പ്രതേകിച്ച് ആ മാസത്തിന്റെ അവസാന ഒമ്പത് ദിവസങ്ങളിൽ അദ്ദേഹം ആരാധന നടത്താറുണ്ട്.ഗുഗ്ഗ പാമ്പുകടികൾക്കെതിരെയുള്ള സംരക്ഷണത്തിനായി നിലകൊള്ളുന്നയാളാണ്, ദേവാലയങ്ങളിൽ മാരിസ് എന്ന പേരിൽ ഗുഗ്ഗ യെ ആരാധിക്കുന്നു. ഈ ദേവാലയങ്ങളിലെ ആരാധന എല്ലാ മതക്കാർക്കുമുള്ളതാണ്.ഗുഗ്ഗയെ ആരാധിക്കുമ്പോൾ, ജനങ്ങൾ നൂഡിൽസുകൾ പ്രതിഷ്ടിക്കുകയും, അവയെ പാമ്പുകളുള്ളവയെ വച്ചിട്ടുപോകുകകുയും ചെയ്യുന്നു

ഗോഗ്രോയുടെ ബഹുമാനാർത്ഥം, സിന്ദി സമുദായക്കാർ നാഗ പഞ്ചമി ആഘോഷിക്കാറുണ്ട്.കച്ചിലാണ് ഗോഗ്രോ കഥ നടക്കുന്നത്. ഗോഗ്രോ എന്ന പേര് ഗോഗാജി സാമ്യമുള്ളതാണ്, പക്ഷെ അദ്ദേഹത്തിന്റെ അമ്മയുടെ പേര് ബാച്ച്ഹാൽ എന്ന രാജ്ഞിയുടെ പേരിന് സാമ്യമുള്ള പേരായ വച്ചാൽബായ് എന്നാണ്.

രാജസ്ഥാനിലെ ജനനം[തിരുത്തുക]

ഗുഗ്ഗ ദദ്രെവയിലെ ഇന്നത്തെ രാജസ്ഥാനായ ചുരു എന്ന സംസ്ഥാനത്ത് ജനിച്ച ഒരു ധീര രാജാവാണ്.ഗുഗ്ഗാജിയുടെ അമ്മ ബച്ചാൽ ദേവി യും, അച്ഛൻ ദദ്രേവയുടെ രാജാവായ ജേവറുമായിരുന്നു

ഹരിയാനയും, പഞ്ചാബും തമ്മിലുള്ള ബന്ധം[തിരുത്തുക]

ഗുഗ്ഗാജിയുടെ അമ്മ ബച്ചാൽ ദേവി ഇന്നത്തെ ഹരിയാനയായിരുന്ന സിർസയെ എ.ഡി 1173-ൽ ഭരിച്ചിരുന്ന കൻവാർപാല എന്ന രാജപുത്ത് രാജാവിന്റെ മകളായിരുന്നു.ഇന്നത്തെ ഹരിയാനയിൽ നിന്നാണ് ഗുഗ്ഗാജിയുടെ മാതൃകുടുംബം ഉണ്ടാകുന്നത്. ഇതിഹാസങ്ങളനുസരിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ജേവാറായിരുന്നില്ല, ഹരിയാനയിൽ ലയിപ്പിച്ച സത്ത്ലെജിന്റെ രാജാവായിരുന്ന വച്ചാന ചൗഹാനായിരുന്നു. ഗുഗ്ഗാജി ബത്തിൻഡയിലും ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഗുഗ്ഗ&oldid=4069835" എന്ന താളിൽനിന്ന് ശേഖരിച്ചത്