ഗ്രേറ്റെർ ഗ്ലൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greater glider എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രേറ്റെർ ഗ്ലൈഡർ[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraclass: Marsupialia
Order: Diprotodontia
Family: Pseudocheiridae
Subfamily: Hemibelideinae
Genus: Petauroides
Thomas, 1888
Species:
P. volans
Binomial name
Petauroides volans
(Kerr, 1792)
Greater glider range
Synonyms

Schoinobates volans

ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന വലിയ മൂന്നിനം ഗ്ലൈഡിംഗ് മാർസുപിയലുകളുടെ പൊതുവായ നാമമാണ് ഗ്രേറ്റർ ഗ്ലൈഡർ. 2020 വരെ ഇവയെ പെറ്ററോയിഡ്സ് വോളൻസ് (Petauroides volans) എന്ന ഒറ്റ ഇനമായാണ് കണക്കാക്കിയിരുന്നത്. ഡൈവേഴ്സിറ്റി അറേ ടെക്നോളജി ഉപയോഗിച്ച് 2020-ൽ നടത്തിയ പഠനത്തിൽ ഇവയുടെ രൂപവും ജനിതക വ്യത്യാസങ്ങളും വിലയിരുത്തി മൂന്ന് ഇനങ്ങളാണെന്നു കണ്ടെത്തി. ഇവയിലെ മറ്റു രണ്ടിനങ്ങൾക്ക് പെറ്ററോയിഡ്സ് ആർമിലാറ്റസ് (Petauroides armillatus), പെറ്ററോയിഡ്സ് മൈനർ (Petauroides minor) എന്ന് നാമകരണം ചെയ്തു.[3]

യൂക്കാലിപ്റ്റസ് മരത്തിൻറെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്നവയാണ് ഗ്ലൈഡറുകൾ. ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടുമ്പോൾ 100 മീറ്റർ വരെ ദൂരം ഇവയ്ക്ക് വായുവിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഈ പ്രത്യേകത മൂലമാണ് കാറ്റിൻറെ സഹായത്തോടെ പറന്നു നീങ്ങുന്നത് എന്നർത്ഥം വരുന്ന ഗ്ലൈഡറുകൾ എന്ന പേര് ലഭിക്കാൻ കാരണം.[4]

ഇവയ്ക്ക് ഗ്ലൈഡിംഗ് മാർസുപിയലുകളുടെ പെറ്റോറസ് ഗ്രൂപ്പുമായി അടുത്ത ബന്ധമൊന്നുമില്ലെങ്കിലും ലെമൂർ-ലൈക്ക് റിംഗ്‌ടെയിൽ പോസ്സം, ഹെമിബെലിഡിയസ് ലെമുറോയിഡ്സ് (Hemibelideus lemuroides) എന്നിവയുമായി ഹെമിബെലിഡിനെയ് എന്ന ഉപകുടുംബം പങ്കിടുന്നു.[1]

നിശാജീവികളായ ഇക്കൂട്ടർ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സസ്യഭുക്കുകൾ ആണ്. ഇവയ്ക്ക് യൂക്കാലിപ്റ്റസിന്റെ തളിരിലകൾക്കാണ് കൂടുതൽ പ്രിയം. അടുത്തടുത്ത പ്രദേശത്ത് തന്നെ രണ്ടു നിറങ്ങളിൽ ഗ്ലൈഡറുകളെ കണ്ടുവരുന്നു. കറുപ്പും തവിട്ടും ചാരനിറവും കലർന്നതാണ് അവരിൽ ഒരു കൂട്ടർ. മറ്റേ കൂട്ടർക്ക് മങ്ങിയ ചാരനിറമോ ക്രീം കളറോ ആയിരിക്കും.[5]

മോസ്സ്മാൻ, ക്വീൻസ് ലാൻഡ്, ഡെയ്ൽസ്ഫോർഡ്, വിക്ടോറിയ എന്നീ പ്രദേശങ്ങളിലെ യൂക്കാലിപ്സ് വനങ്ങളിൽ ഇവ ധാരാളമായി കണ്ടുവരുന്നു.[5] ഇവ 15 വർഷത്തിനുമുകളിൽ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[6]

പ്രജനനം[തിരുത്തുക]

ആണും പെണ്ണും ജോഡിയായി വർഷം മുഴുവനും മരപ്പൊത്തിൽ തന്നെ കഴിയുന്നു. പ്രജനനകാലം ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ്. പെണ്ണിന് ഒരു സമയം ഒരു കുഞ്ഞാണ് ജനിക്കുക.[5] അമ്മയുടെ സഞ്ചിയിൽക്കയറിപ്പറ്റുന്ന അവ അഞ്ചുമാസം വരെ അവിടെത്തന്നെ കഴിയുന്നു. അതുകഴിഞ്ഞ് പുറത്തുവന്നാലും ഒന്നുരണ്ടുമാസങ്ങൾ കൂടി കാട്ടിലോ അമ്മയുടെ പുറത്തോ കഴിഞ്ഞുകൂടും. അങ്ങനെ പത്തുമാസം കൂടി കഴിയുന്നതോടെ അച്ഛൻ അവയെ അമ്മയുടെ അടുത്തുനിന്ന് ഓടിച്ചുവിടും. [7]

ശാരീരികഘടന[തിരുത്തുക]

ഗ്രേറ്റെർ ഗ്ലൈഡറിന് തല മുതൽ ഉടൽ വരെ 39 മുതൽ 43 വരെ നീളമുണ്ട്. പറക്കുന്നതുപോലെ വായുവിൽ ഒഴുകി നടക്കുന്നതിനെയാണ് ഗ്ലൈഡ് എന്നുപറയുന്നത്. കൈകൾക്കും കാലുകൾക്കും ഇടയിൽ കാണുന്ന ചർമ്മമാണ് പറക്കാൻ ഇവയെ സഹായിക്കുന്നത്. കൈകാലുകൾ നിവർത്തുമ്പോൾ ഈ ത്വക്കും നിവരും. വലിയ കണ്ണുകളും വലിയ ചെവികളും ഒരുപോലെ പ്രവർത്തിച്ച് ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിക്കുന്ന അവ 100 മീറ്റർ വരെ അകലേയ്ക്ക് സുഖമായി ഗ്ലൈഡ് ചെയ്തെത്തും. രാത്രിയിലാണ് സഞ്ചാരം നടത്തുക. അകലെയുള്ള മരക്കൊമ്പിൽ കൃത്യമായി കയറാനും അവയ്ക്കു സാധിക്കുന്നു. പാരച്യൂട്ട് പോകുന്നതു പോലെയാണ് ഈ പറക്കൽ. ഈസമയത്ത് ചാട്ടത്തിന്റെ ഗതി നിയന്ത്രിക്കുന്നത് നീണ്ട വാലാണ്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കാനും പാഞ്ഞു നടക്കാനും കൂർത്ത നഖങ്ങൾ കാൽവിരലുകളിലുണ്ട്. അവ സഞ്ചരിക്കുന്ന മരത്തിൽ നഖങ്ങൾ കൊണ്ട് പാടുകൾ ഉണ്ടാകും. അതുനോക്കിയാൽ ഗ്രേറ്റെർ ഗ്ലൈഡറുകളുടെ താവളം എളുപ്പത്തിൽ കണ്ടെത്താം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 51. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Lunney, D.; Menkhorst, P.; Winter, J.; Ellis, M.; Strahan, R.; Oakwood, M.; Burnett, S.; Denny, M. & Martin, R. (2008). "Petauroides volans". Retrieved 28 December 2008. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  3. McGregor, Denise C.; Padovan, Amanda; Georges, Arthur; Krockenberger, Andrew; Yoon, Hwan-Jin; Youngentob, Kara N. (2020). "Genetic evidence supports three previously described species of greater glider, Petauroides volans, P. minor, and P. armillatus". Scientific Reports. 10 (1): 19284. doi:10.1038/s41598-020-76364-z.
  4. "ഗ്ലൈഡറുകൾ ഇനി ഒന്നല്ല; തിരിച്ചറിഞ്ഞത് പുതിയ രണ്ട് ഉപവിഭാഗങ്ങളെ". Retrieved 9 ഡിസംബർ 2020.
  5. 5.0 5.1 5.2 Menkhorst, Peter (2001). A Field Guide to the Mammals of Australia. Oxford University Press. p. 94. ISBN 0-19-550870-X.
  6. Lindenmeyer, D.B. (1997). "Differences in the biology and ecology of arboreal marsupials in forests of southeastern Australia". Journal of Mammalogy. 78 (4): 1117–1127. doi:10.2307/1383054. JSTOR 1383054.
  7. Harris, J.M.; Maloney, , y, K.S. (2010). "Petauroides volans (Diprotodontia: Pseudocheiridae)". Mammalian Species. 42 (1): 207–219. doi:10.1644/866.1. Archived from the original on 2013-04-14.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

നിശാജീവികളായ മൃഗങ്ങളുടെ പട്ടിക

Further reading[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രേറ്റെർ_ഗ്ലൈഡർ&oldid=3991534" എന്ന താളിൽനിന്ന് ശേഖരിച്ചത്