ഗ്രാസിക്സാലസ് ക്വൻഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gracixalus quangi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രാസിക്സാലസ് ക്വൻഗി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Binomial name
Gracixalus quangi
ഗ്രാസിക്സാലസ് ക്വൻഗി

Rowley, Dau, Nguyen, Cao & Nguyen, 2011

കിളിനാദത്തോട് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഒരിനം തവളയാണ് ഗ്രാസിക്സാലസ് ക്വൻഗി (ശാസ്ത്രീയനാമം: Gracixalus quangi). വടക്കൻ വിയറ്റ്നാമിലാണ് ഇവ കാണപ്പെടുന്നത്.[1] ഇവിടെ സമുദ്ര നിരപ്പിൽ നിന്നും 2000 മുതൽ 4265 അടിവരെ ഉയർന്ന കാടുകളിലാണ് ഇവയുടെ വാസം.[2] പൂ ഹോട്ട് എന്ന പ്രദേശത്താണ് ഈ ഇനം തവളകളെ ആദ്യമായി കണ്ടെത്തിയത്.[3]

വിവരണം[തിരുത്തുക]

2.5 മില്ലിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള കൂർത്തു നിൽക്കുന്ന തലയാണ് ഇവയുടെ പ്രത്യേകത. തവളകൾക്ക് ഒലിവ് പച്ച നിറമാണ്. കൈകളുടെയും കാലുകളുടെയും ഉൾഭാഗം ഇളം മഞ്ഞ നിറത്തിലും കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗം വെള്ളനിറത്തിലാണ്. ഇവിടെ നിന്നും വശങ്ങളിലേക്ക് ഇളം പച്ചനിറം പടർന്നു നിൽക്കുന്നു. തവളയുടെ പുറം ഭാഗത്ത് വശങ്ങളോട് ചേർന്ന് തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറത്തിൽ കുത്തുകളും ഉണ്ട്. ആൺ തവളകൾക്ക് ഏകദേശം 21 മുതൽ 27.3 മില്ലിമീറ്റർ വരെയും പെൺ തവളകൾക്ക് 26.8 മുതൽ 27.3 മില്ലിമീറ്റർ വരെയും നീളം വെയ്ക്കുന്നു[4]. കിളിനാദത്തോട് സാമ്യമുള്ള ശബ്ദം ഉണ്ടാക്കാനായി പ്രത്യേക തരത്തിലുള്ള ശബ്ദ അറകൾ ഇവയ്ക്കുണ്ട്. ഈ ശബ്ദസഹായത്താൽ ഇവ ശത്രുക്കളെ കബളിപ്പിച്ച് രക്ഷ നേടുന്നു.

അവലംബം[തിരുത്തുക]

  1. Gracixalus quangi Rowley, Dau, Nguyen, Cao, and Nguyen, 2011
  2. Sweet singing frog (Gracixalus quangi)
  3. Rowley J.J.L., Dau V.Q., Nguyen T.T., Cao T.T., Nguyen S.V. (2011). A new species of Gracixalus (Anura: Rhacophoridae) with a hyperextended vocal repertoire from Vietnam. Zootaxa, (3125), 22-38.
  4. Gracixalus quangi
  • Frost, Darrel. "Gracixalus quangi, Rowley, Dau, Nguyen, Cao & Nguyen, 2011". Retrieved 02 Mar 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗ്രാസിക്സാലസ്_ക്വൻഗി&oldid=1731986" എന്ന താളിൽനിന്ന് ശേഖരിച്ചത്