ഗവ.വി.എച്ച്.എസ്.എസ്. പൊൻകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Govt VHSS Ponkunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൊൻകുന്നം.

ചരിത്രം[തിരുത്തുക]

1957-ൽ കെ.വി.ഹൈസ്കൂൾ സമരത്തെതുടർന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാർത്ഥികളേയും സംരക്ഷിക്കാൻ അന്നത്തെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം നിലവിൽ വന്നതാണ് ഈ സ്കൂൾ.

ഭൗതിക സൗകര്യങ്ങൾ[തിരുത്തുക]

മികവിന്റെ കേന്ദ്രം[തിരുത്തുക]

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. ഹയ‍ർ സെക്കണ്ടറി വിഭാഗത്തിന് പുതിയ കെട്ടിടം, സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1] സ്കൂൾ എച്ച്​.എസ്​.എസ്​ ബ്ലോക്കിൽ ആറ്​ ക്ലാസ് റൂമുകൾ, പ്രിൻസിപ്പൽ റൂം, സ്​റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ, സെപ്റ്റിക് ടാങ്ക്, 10 ​ശുചിമുറി എന്നി പൂർത്തിയാക്കി. ഹൈസ്കൂൾ ബ്ലോക്കി​െൻറ നിർമാണം പുരോഗമിക്കുകയാണ്​. സർക്കാർ അനുവദിച്ച അഞ്ചുകോടിയും എൻ. ജയരാജ്​ എം.എൽ.എയുടെ 1.8 കോടിയും ഉൾപ്പെടെ 6.8 കോടി ഉപയോഗിച്ചാണ്​ നിർമാണം. ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്കൂളുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും.[2]

അവലംബം[തിരുത്തുക]

  1. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മുഖം മിനുക്കി കോട്ടയം ജില്ലയിലെ സ്കൂളുകൾ". മാധ്യമം. September 10, 2020. Archived from the original on 2020-09-11. Retrieved September 13, 2020.{{cite web}}: CS1 maint: bot: original URL status unknown (link)