ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മണത്തണ
മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ
പേരാവൂർ ഗ്രാമപഞ്ചായത്തിൽ മണത്തണയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ (Govt Higher Secondary Manathana).
1920 -ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടകക്കെട്ടിടത്തിൽ പ്രൈമറിസ്‌കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. 1957-ൽ യു. പി. സ്‌കൂളായും, 1980 -ൽ ഹൈസ്‌കൂളായും 1991 -ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. മണത്തണയിൽ നിന്നും ഓടന്തോട് റോഡിൽ ഏകദേശം 300 മീറ്റർ അകലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം നിർമ്മിച്ചത് നാട്ടുകാർ വിട്ടുകൊടുത്തതും വിലകൊടുത്തും വാങ്ങിയതുമായ മൂന്ന് ഏക്കർ സ്ഥലത്താണ്.[1] ഈ സ്കൂൾ ഇരിട്ടി ഉപജില്ലയിൽപ്പെടുന്നു. പേരാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. വർഷങ്ങളായി സംസ്ഥാനശാസ്‌ത്രമേളയിലും, കാലോത്സവങ്ങളിലും ഉന്നതവിജയം നേടുകയും ചെയ്യുന്ന ഈ വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തുകയും ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഥാപിച്ച സ്കുളുകളിലൊന്നാണിത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .
കൂടുതൽ വിവരങ്ങൾ
[തിരുത്തുക]താഴെ പറയുന്ന പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്
- നാഷണൽ സർവീസ് സ്കീം
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- ഭാരത് സ്കൗട്ട്&ഗൈഡ്
- അസാപ്
- വിവിധ ക്ലബ്ബുകൾ
അവലംബം
[തിരുത്തുക]https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.മണത്തണ