ജി.എച്ച്.എസ്.എസ്. കഴക്കൂട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Govt HSS Kazhakoottam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കഴക്കൂട്ടം.

ചരിത്രം[തിരുത്തുക]

എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെ അപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങ്ങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

കൊല്ലവർഷം 1088, 1095 എന്നീ രണ്ടു സന്ദർഭങ്ങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവൻ നീലകണ്ഠപിളള, ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെങ്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങ്ങളിലായി 50 സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു. അതോടൊപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും സ്കൂളിലുള്ള ആധാരത്തിൽ വിവരിക്കുന്നു.

കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂളായി. 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയർ സെക്കന്ററി സ്കൂളായി.

മികവിന്റെ കേന്ദ്രം[തിരുത്തുക]

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1] രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും 800 പേരെ ഉൾക്കൊള്ളുന്ന ഓപൺ ഓഡിറ്റോറിയവും 250 പേരെ ഉൾക്കൊള്ളുന്ന ഡൈനിങ് ഹാളും ഉൾപ്പെടുന്നു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂൾ നവീകരിച്ചത്. ഇതുകൂടാതെ ജനപ്രതിനിധികളുടെ വികസനഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്". മാധ്യമം. September 10, 2020. Archived from the original on 2020-09-10. Retrieved September 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)