ഗോവിന്ദ് ചന്ദ്ര പാണ്ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Govind Chandra Pande എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗോവിന്ദ് ചന്ദ്ര പാണ്ഡേ
ജനനം(1923-07-30)ജൂലൈ 30, 1923
ദേശീയതഇന്ത്യൻ
പ്രശസ്തിചരിത്രകാരൻ
പുരസ്കാര(ങ്ങൾ)പത്മഭൂഷൺ (2003)

വേദകാലത്തെയും ബുദ്ധകാലത്തെയും കുറിച്ച് പഠനം നടത്തിയ ചരിത്രകാരനാണ് ഗോവിന്ദ് ചന്ദ്ര പാണ്ഡേ (1923 ജൂലൈ 30[1] - 2011 മേയ് 22[2]).

ജീവിതരേഖ[തിരുത്തുക]

1923 ജൂലൈ 30ന് ജനിച്ചു. ജയ്പൂർ, അലഹബാദ് യൂണിവേഴ്സിറ്റികളിൽ അധ്യാപകനും വൈസ് ചാൻസിലറുമായിരുന്നു. സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയുടെ ചെയർമാനായിരുന്നു. സെൻട്രൽ ടിബറ്റൻ സൊസൈറ്റിയുടെയും അലഹബാദ് മ്യൂസിയം സൊസൈറ്റിയുടെയും ചെയർമാനായിരുന്നു. 2011 മേയ് 22ന് അന്തരിച്ചു.

സാഹിത്യ ജീവിതം[തിരുത്തുക]

കലയുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും ചരിത്രങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അവസാനമായി ഋഗ്വേദത്തെ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തിരുന്നു. ലോക്ഭാരതി ബുക്ക്സെല്ലേഴ്സ് ആ​ണ് ഇത് പുറത്തിറക്കിയത്.

കൃതികൾ[തിരുത്തുക]

  • ലൈഫ് ആന്റ് തോട്ട് ഓഫ് ശങ്കരാചാര്യ
  • ബൗദ്ധ ധർമ്മ കേ വികാസ് കാ ഇതിഹാസ് (बौद्ध धर्म के विकास का इतिहास)
  • അപോഹസിദ്ധി (अपोहसिद्धि)
  • ന്യായബിന്ദു (न्यायबिन्दु)
  • മൂല്യ മീമാംസ (मूल्य मीमांसा) (2005)
  • വൈദിക് സംസ്കൃതി (वैदिक संस्कृति)
  • ഋഗ്വേദം

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.cnfonline.org/2003/2003v11n21.htm
  2. http://dnasyndication.com/dna/dna_english_news_and_features/Noted-historian-Govind-Chandra-Pandey-dies-at-88/DNJAI24677
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_ചന്ദ്ര_പാണ്ഡേ&oldid=1956968" എന്ന താളിൽനിന്ന് ശേഖരിച്ചത്