ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, മിറാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Medical College, Miraj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, മിറാജ്
തരംമെഡിക്കൽ കോളേജ് ആശുപത്രി
സ്ഥാപിതം1962
മേൽവിലാസംസാംഗ്ലീ, മഹാരാഷ്ട്ര, ഇന്ത്യ
അഫിലിയേഷനുകൾമഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്http://www.gmcmiraj.edu.in/

ഗവൺമെന്റ് മെഡിക്കൽ കോളേജ്, മിറാജ് അല്ലെങ്കിൽ ജിഎംസി മിറാജ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. ഇത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ എന്നിവ അംഗീകരിച്ചിട്ടുണ്ട്,

ഇത് സ്ഥാപിതമായത് 1962 ൽ ആണ്. എംബിബിഎസ് കോഴ്സിന് ഇവിടെ 200 സീറ്റുകളാണുള്ളത്.

ആകെ 47 പിജി സീറ്റുകളിൽ എംഡി മെഡിസിൻ- 7, എംഎസ് സർജറി-7, എംഎസ് ഒഫ്താൽമോളജി-3, ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്-2 എന്നിങ്ങനെയാണ് സീറ്റുകൾ.

ചരിത്രം[1][തിരുത്തുക]

മിറാജിലെ ആദ്യത്തെ ഇന്ത്യൻ ഡോക്ടർ ഡോ.ഗോപാൽറാവു ഗോവിന്ദറാവു വാട്‌വെ ആയിരുന്നു, അദ്ദേഹത്തിന്റെ സഹായത്തോടെ ശ്രീമന്ത് പട്‌വർദ്ധൻ 1864-ൽ മിറാജിൽ ആദ്യത്തെ സർക്കാർ ആശുപത്രി ആരംഭിച്ചു. 1892-ൽ സർ വില്യം വാൻലെസ് സ്ഥാപിച്ചതാണ് മിറാജിലെ വിവിധ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ. 1961-ൽ, ശ്രീ.വസന്തറാവു പാട്ടീലിന്റെ നേതൃത്വത്തിൽ, തെക്കൻ മഹാരാഷ്ട്രയിലെ പുതിയ സർക്കാർ മെഡിക്കൽ കോളേജ് വികസനത്തോടൊപ്പം സാംഗ്ലിയിൽ ഒരു താൽക്കാലിക മെഡിക്കൽ കോളേജ് കമ്മിറ്റി രൂപീകരിച്ചു. ഈ പുതിയ സർക്കാർ മെഡിക്കൽ കോളേജിന് ടീച്ചിംഗ് ഹോസ്പിറ്റലായി പ്രവർത്തിക്കാൻ ഒരു സ്വകാര്യ ക്രിസ്ത്യൻ ആശുപത്രിയായ മിറാജിലെ വാൻലെസ് ഹോസ്പിറ്റലിന്റെ അതോറിറ്റിയെ ഇവർ സമീപിച്ചു. ഔദ്യോഗികമായി, 1962 ലാണ് മിറാജിലെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിതമായത്.

അവലംബം[തിരുത്തുക]

  1. "GMC Miraj". MBBSCouncil.

പുറം കണ്ണികൾ[തിരുത്തുക]