ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ജൽഗാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Medical College, Jalgaon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ജൽഗാവ്
തരംമെഡിക്കൽ കോളേജ് ആശുപത്രി
സ്ഥാപിതം2018
മേൽവിലാസംജൽഗാവ്, മഹാരാഷ്ട്ര, ഇന്ത്യ
അഫിലിയേഷനുകൾമഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്http://www.gmcjalgaon.org/

മഹാരാഷ്ട്രയിലെ ജൽഗാവിലുള്ള ഒരു സമ്പൂർണ്ണ തൃതീയതല സർക്കാർ മെഡിക്കൽ കോളേജാണ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ജൽഗാവ്. ഈ കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ മെഡിക്കൽ കോളേജിലെ എംബിബിഎസ് സീറ്റുകൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. കോളേജുമായി ബന്ധപ്പെട്ട ആശുപത്രി ജൽഗാവ് ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള പ്രവേശനം. പ്രതിവർഷം പ്രവേശനം നൽകിയിരുന്ന ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 100 ആയിരുന്നത് 2019-ൽ 150 ആയി ഉയർത്തി.[1]

അവലംബം

[തിരുത്തുക]
  1. ↑ "17 New Medical Colleges opening in the Nation; 2330 New MBBS Seats". 21 May 2018.

പുറംകണ്ണികൾ

[തിരുത്തുക]