ഗോഥാർഡ് തുരങ്കം

Coordinates: 46°36′00″N 8°45′54″E / 46.600°N 8.765°E / 46.600; 8.765
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gotthard Base Tunnel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

46°36′00″N 8°45′54″E / 46.600°N 8.765°E / 46.600; 8.765

ഗോഥാർഡ് തുരങ്കം
The Gotthard Base Tunnel and the Zimmerberg Base Tunnel are the northern part of the Gotthard axis of the Alptransit project
(yellow: major tunnels, red: existing main tracks, numbers: year of completion).
Overview
Line AlpTransit
Location Swiss Alps
Status 2016 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്തു
Start Erstfeld (Uri)
End Bodio (Ticino)
Operation
Work begun 1996
Opened Opened
Owner Swiss Federal Railways
Operator Swiss Federal Railways
Traffic Train
Technical
Line length 57.104 km (35.483 mi) (east tunnel)
57.017 km (35.429 mi) (west tunnel)[1]
No. of tracks 2 single track tunnels[1]
Gauge 1,435 mm (4 ft 8 12 in) (standard gauge)
Operating speed up to 250 km/h
Highest elevation 549 m[1]
Lowest elevation 312 m (at Bodio)[1]

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമാണ് ഗോഥാർഡ് തുരങ്കം. സ്വിറ്റ്‌സർലൻഡിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 57 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. 2,500 ജോലിക്കാർ 15 വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 45,000 കോടി ഇന്ത്യൻ രൂപയാണ് നിർമ്മാണച്ചെലവ്. ഹൈൻസ്‌ എർബാഹാർ എന്ന എഞ്ചിനീയർ ആണ് ഈ ലോകാൽഭുതത്തിന്റെ മുഖ്യ ശിൽപ്പി. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നിന്നും ഇറ്റലിയിലെ മിലാനിലേയ്ക്കാണ് ഈ പാത. ഇരുവശങ്ങളിൽ നിന്നും ആരംഭിച്ച തുരങ്ക ഖനനം 2010 ഒക്ടോബർ 15 വെള്ളിയാഴ്ച സെഡ്രണിൽ കൂട്ടിമുട്ടിച്ചു. 2017 - ൽ ഇതിലൂടെ തീവണ്ടി ഗതാഗതം ആരംഭിക്കും. ദിനംപ്രതി 300 തീവണ്ടികളാണ് സഞ്ചരിക്കുക[2].

ആൽപ്സ് പർവതനിരകൾക്കടിയിലൂടെയാണ് (2 കിലോമീറ്റർ) ഈ തുരങ്കം കടന്നു പോകുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നതു മൂലമാണ് ഇത്തരത്തിൽ നിർമ്മാണം നടത്തിയിരിക്കുന്നത്. കൂടാതെ ഈ പുതിയ തുരങ്കത്തിനു സമീപം 37 കിലോമീറ്റർ നീളമുള്ള മറ്റൊരു തുരങ്കവുമുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Project data – raw construction Gotthard Base Tunnel" (PDF). AlpTransit Gotthard AG. Retrieved 15 October 2010.
  2. ടെഹ്രാൻ റ്റൈംസ്
"https://ml.wikipedia.org/w/index.php?title=ഗോഥാർഡ്_തുരങ്കം&oldid=2428791" എന്ന താളിൽനിന്ന് ശേഖരിച്ചത്