Jump to content

ഗൊലോവിൻ-സിവറ്റ്‌സെവ് പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Golovin–Sivtsev table എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൊലോവിൻ-സിവറ്റ്‌സെവ് പട്ടിക
Medical diagnostics
ഗൊലോവിൻ-സിവറ്റ്‌സെവ് പട്ടിക
Purposeകാഴ്ച പരിശോധന

1923 ൽ, സോവിയറ്റ് നേത്രരോഗവിദഗ്ദ്ധരായ സെർ‌ജി ഗൊലോവിനും ഡി‌.എ. സിവറ്റ്‌സെവും ചേർന്ന് വികസിപ്പിച്ചെടുത്ത, കാഴ്ച പരിശോധനയ്ക്കുള്ള ഒരു സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ടേബിളാണ് ഗൊലോവിൻ-സിവറ്റ്‌സെവ് പട്ടിക (Russian: Таблица Головина-Сивцева).[1] പഴയ സോവിയറ്റ് യൂണിയനിൽ കാഴ്ച പിശോധനയ്ക്ക് ഉപയോഗിച്ചിരുന്ന ഏറ്റവും സാധാരണമായ പട്ടികയായിരുന്നു ഇത്. 2008 ലെ കണക്കനുസരിച്ച് പഴയ സോവിയറ്റ് യൂണിയൻ്റെ ഭാഗമായ പ്രദേശങ്ങളിൽ ഇപ്പോഴും ഈ പട്ടിക വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

ഈ പട്ടികയിൽ 12 വരികൾ വീതമുള്ള രണ്ട് ഭാഗങ്ങളുണ്ട്. ഈ വരികൾ 0.1 നും 2.0 നും ഇടയിലുള്ള വിഷ്വൽ അക്വിറ്റി മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു.[2] ഇടത് ഭാഗത്ത് സിറിലിക് അക്ഷരങ്ങൾ Ш, Б, М, Н, К, Ы, ഒപ്പം И എന്നിവ ഒരു നിശ്ചിത ക്രമത്തിൽ അടങ്ങിയിരിക്കുന്നു. അതേപോലെ പട്ടികയുടെ വലതു വശത്ത് ലാൻഡോൾട്ട് സി ചിഹ്നങ്ങളാണ്.

ഓരോ വരിയുടെയും ഇടതുവശത്ത് സൂചിപ്പിച്ചിരിക്കുന്ന ഡി, 1.0 വിഷ്വൽ അക്വിറ്റി ഉള്ള ഒരാൾക്ക് ആ വരി വായിക്കാൻ കഴിയുന്ന ദൂരത്തിന് അനുസരിച്ചുള്ള മൂല്യമാണ്. വലതുവശത്ത് സൂചിപ്പിച്ചിരിക്കുന്ന വി, 5 മീറ്റർ അകലത്തിൽ നിന്ന് വരി വായിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വിഷ്വൽ അക്വിറ്റി സൂചിപ്പിക്കുന്നു.

ആദ്യ വരിയിൽ 70 മില്ലീമീറ്റർ വലുപ്പമുള്ള ചിഹ്നങ്ങൾ അടങ്ങിയിരിക്കുന്നു (വി=0.1).

രണ്ടാമത്തെ വരിയിലെ ചിഹ്നത്തിൻ്റെ വലുപ്പം 35 മില്ലീമീറ്റർ, ചുവടെയുള്ള മൂന്നാം വരി 7 മില്ലീമീറ്റർ (വി=1.0) അങ്ങനെ താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞ് വരും. ഏറ്റവും താഴെയുള്ള വരി യിലെ ചിഹ്നത്തിൻ്റെ വലുപ്പം 3.5 മില്ലീമീറ്റർ (വി=2.0) ആണ്.

1 ആർക്ക് മിനിറ്റ് കോൺ വിഷ്വൽ ആംഗിൾ വരുന്ന തരത്തിൽ ബ്ലാക്ക്/വൈറ്റ് പാറ്റേൺ തിരിച്ചറിയൽ 1.0 വിഷ്വൽ അക്വിറ്റി ആയി കണക്കാക്കപ്പെടുന്നു. ഇത് 3.44 മീറ്റർ ദൂരത്തിന് ഏകദേശം 1 മില്ലീമീറ്ററാണ്. 7 മില്ലീമീറ്റർ വലുപ്പമുള്ള ഒരു പ്രതീകത്തിന് 1.4 മില്ലീമീറ്റർ പാറ്റേൺ വിടവുകളുണ്ട്, അതിനാൽ 5 മീറ്റർ ദൂരത്തിൽ നിന്ന് നോക്കുമ്പോൾ ഇത് കണ്ണിൽ 1 ആർക്ക് മിനിറ്റ് വിഷ്വൽ ആംഗിൾ ഉണ്ടാക്കുന്നു.

പരാമർശങ്ങൾ

[തിരുത്തുക]
  1. (in Russian) Refraction and acuity Archived 2012-04-21 at the Wayback Machine.
  2. (in Russian) Some information on Golovin–Sivtsev Table Archived 2008-12-01 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും — that website 2as a whole doesn't seem to be reliable, but it seems to present reliable information on Golovin-Sivtsev Table dimensions