Jump to content

കാട്ടിലക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Golden-fronted leafbird എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടിലക്കിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. aurifrons
Binomial name
Chloropsis aurifrons
Temminck, 1829

കാട്ടിലക്കിളിയെ ഇംഗ്ലീഷിൽ golden-fronted leafbird എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Chloropsis aurifrons എന്നാണ്. ഈ പക്ഷി ഭാരതത്തിലെ സ്ഥിര വാസിയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഭാഗങ്ങളിലും ശ്രീലങ്കയിലും കാണുന്നു. ഇവ ക്കാടുകളിലെ കുറ്റിക്കാടുകളിൽ സാധാരണ കാണുന്നു. മരങ്ങളിലുണ്ടാക്കുന്ന കൂടൂകളിൽ 2-3 മുട്ടകളിടുന്നു. പ്രാണികളേയും പഴങ്ങളും ഭക്ഷിക്കുന്നു.

രൂപ വിവരണം

[തിരുത്തുക]

നെറ്റിക്ക് മങ്ങിയ ഓറഞ്ചു നിറമായിരിക്കും. താടിയിൽ നീലയും നീലലോഹിതവും കലർന്ന തിളങ്ങുന്ന വരകൾ, തോളുകളിൽ പച്ച 'പാടുകൾ (patches) ഇവ്യെല്ലാം ഇലക്കിളിയുടെ പ്രത്യേകതകളാണ്. പെൺ പക്ഷിയുടെ താടിയും കഴുത്തും വിളറിയ നീലകലർന്ന പച്ച നിറമായിരിക്കും; കവിളിലെ വരകൾ (cheek stripes) തിളങ്ങുന്ന ഹരിത നീലമാണ്. ആണിനെയും പെണ്ണിനെയും പെട്ടെന്നു തിരിച്ചറിയാൻ ഈ വർണവ്യത്യാസം സഹായകമാണ്. എന്നാൽ കാട്ടിലക്കിളിക്കാകട്ടെ, തിളങ്ങുന്ന സ്വർണ്ണനിറമുള്ള നെറ്റിയും കറുപ്പും നീലലോഹിതവും കൽർന്ന താടിയും കഴുത്തുമാണുള്ളത്. ഇവയിൽ പെൺപക്ഷിക്ക് ആണിനെക്കാൾ മങ്ങിയ നിറമായിക്കും

ഭക്ഷണം

[തിരുത്തുക]

തേനും പഴങ്ങളും പ്രാണികളും പുഴുക്കളിമാണ് ഭക്ഷണം.

സഞ്ചാരം

[തിരുത്തുക]

സാധാരണയായി ചെറു കൂട്ടമായോ ജോടികളായോ ഈ രണ്ടിനം പക്ഷികളും സഞ്ചരിക്കുന്നു. പൂക്കളും ഇലകളും സമൃദ്ധമായ വൃക്ഷങ്ങളിൽ മറ്റു പക്ഷികളോടൊപ്പം ഇരതേടുന്നു. ഒളിഞ്ഞിരുന്ന് ഇരതേടുന്നതിന് പ്രകൃതിയിൽ കാണാവുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഇലക്കിളി. ഇതിന്റെ പച്ചകലർന്ന നിറവും ചെറിയ ശരീരവും നിമിത്തം ഇലകൾക്കിടയിൽ ഇവയെ ആരും തിരിച്ചറിയുന്നില്ല. ഇലക്കൂട്ടങ്ങൾക്കിടയിൽ ഇവയുടെ പ്രധാന ഭക്ഷണം ചെറു പ്രാണികൾ കീടങ്ങൾ പുഴുക്കൾ തുടങ്ങിയവയാണ്. ഇരയെ പിടിക്കാൻ നേർത്തുവളഞ്ഞ ചുണ്ട് സഹായകമാണ്. പ്ല്ലാവ് മുരിക്ക് എന്നിവയുടെ പൂക്കളിൽ നിന്ന് ഇവ തേനും കുടിക്കാറുണ്ട്.

പ്രജനനം

[തിരുത്തുക]

നവംബർ മുതൽ ജൂ‌ൺവരെയാണ് ഇവ കൂടു കൂട്ടുന്നതും മുട്ട ഇടുന്നതും. നേരിയ വേരുകളും നാരുകളും ചിലന്തിവല കൊണ്ടൊട്ടിച്ച് സാമാന്യം വലിയ കപ്പിന്റെ ആകൃതിയിലാണ് കൂടുകൾ നിർമ്മിക്കുന്നത്. തറനിരപ്പിൽനിന്ന് ആറു മുതൽ ഒൻപതു മീറ്റർ വരെ ഉയരത്തിൽ തൂങ്ങി കിടക്കുന്ന വിധമായിരിക്കും അവ. ഒരു തവണ രണ്ടോ മൂന്നോ മുട്ടകൾ ഇടും. വിളറിയ മഞ്ഞയോ റോസ്കലർന്ന വെള്ളയോ ആയിരിക്കും മുട്ടകളുടെ നിറം. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലർന്ന മഞ്ഞനിറമായിരിക്കും. പുറം മുഴുവൻ പാടുകളും കാണപ്പെടുന്നു.

കേരളത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ പക്ഷി ദക്ഷിണ ഇന്ത്യയിലും ബംഗാളിന്റെ പല ഭാഗങ്ങളിലും ശ്രീലങ്കയിലും കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]

[2]

  1. "Chloropsis aurifrons". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=കാട്ടിലക്കിളി&oldid=3120561" എന്ന താളിൽനിന്ന് ശേഖരിച്ചത്