ഉള്ളടക്കത്തിലേക്ക് പോവുക

ഗോഡ്ഫാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Godfather എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോഡ്ഫാദർ
വി.സി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്-ലാൽ
കഥസിദ്ദിഖ്-ലാൽ
നിർമ്മാണംഅപ്പച്ചൻ
അഭിനേതാക്കൾ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
സംഗീതംഎസ്. ബാലകൃഷ്ണൻ
നിർമ്മാണ
കമ്പനി
സ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസ് തീയതി
1991
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായി ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് ടെലിഫോൺ ഡയക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.

അഞ്ഞൂറാനും ആനപ്പാറ അച്ഛമ്മയും കുടുംബപരമായി ബദ്ധവൈരികളാണ്. എന്തൊക്കെയോ പൂർവ്വകാല അനുഭവങ്ങൾ മൂലം അഞ്ഞൂറാൻ തന്റെ കുടുംബത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ പല പ്രായത്തിലുള്ള അദ്ദേഹത്തിന്റെ നാല് ആൺമക്കളും അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, അഞ്ഞൂറാന്റെ ഏറ്റവും ഇളയ മകൻ രാമഭദ്രനും ആനപ്പാറ അച്ഛമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു.

താരനിര[1]

[തിരുത്തുക]
ക്ര.നം.താരംവേഷം
1എൻ.എൻ. പിള്ളഅഞ്ഞൂറാൻ
2ഫിലോമിനആനപ്പാറ അച്ഛമ്മ
3മുകേഷ്രാമഭദ്രൻ(അഞ്ഞൂറാന്റെ ഇളയ മകൻ)
4കനകമാലു
5തിലകൻബാലരാമൻ (അഞ്ഞൂറാന്റെ മൂത്ത മകൻ)
6പറവൂർ ഭരതൻപരശുരാമൻ (ആനപ്പാറ അച്ഛമ്മയുടെ മൂത്ത മകൻ, മാലുവിന്റെ അച്ഛൻ)
7ഇന്നസെന്റ്സ്വാമിനാഥൻ (അഞ്ഞൂറാന്റെ രണ്ടാമത്തെ മകൻ)
8ജനാർദ്ദനൻഗോപിനാഥൻ (ആനപ്പാറ അച്ഛമ്മയുടെ രണ്ടാമത്തെ മകൻ)
9ഭീമൻ രഘുപ്രേമചന്ദ്രൻ (അഞ്ഞൂറാന്റെ മൂന്നാമത്തെ മകൻ
10കുണ്ടറ ജോണിഹേമചന്ദ്രൻ (ആനപ്പാറ അച്ഛമ്മയുടെ മൂന്നാമത്തെ മകൻ)
11ഉണ്ണിമേരിഹേമചന്ദ്രന്റെ ഭാര്യ
12സിദ്ദിഖ്വീരഭദ്രൻ (ആനപ്പാറ അച്ഛമ്മയുടെ ഏറ്റവും ഇളയ മകൻ)
13കെ.പി.എ.സി. ലളിതകൊച്ചമ്മിണി
14ശങ്കരാടിആനപ്പാറ അച്ഛമ്മയുടെ കുടുംബ വക്കീൽ
15കൊല്ലം തുളസിഅഞ്ഞൂറാന്റെ കുടുംബ വക്കീൽ
16ജഗദീഷ്മായിൻകുട്ടി (രാമഭദ്രന്റെ ഉറ്റ സുഹൃത്ത്
17സീനത്ത്കടപ്പുറം കാർത്ത്യാനി
18രവി വള്ളത്തോൾശങ്കരാടിയുടെ മകൻ
19തെസ്നി ഖാൻമാലുവിന്റെ കോളേജിലെ സുഹൃത്ത് മേഴ്സി
20ബീന ആന്റണിമാലുവിന്റെ കോളേജിലെ സുഹൃത്ത് ബീന
21തൊടുപുഴ വാസന്തിഗോപിനാഥന്റെ ഭാര്യ
22തൃശ്ശൂർ എൽസിമേട്രൺ
23കെ പി ദാമോദരൻ നായർലോ കോളേജ് പ്രിൻസിപ്പൽ
24വിനോദ് കോഴിക്കോട്അച്ചാമയുടെ കടപ്പുറത്തെ ഗുണ്ട
25കലാഭവൻ ഹനീഫ്

ഗാനങ്ങൾ[2]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1മന്ത്രിക്കൊച്ചമ്മജോളി എബ്രഹാംകെ.ജി. മാർക്കോസ്, , കോറസ്
2പൂക്കാലം വന്നുഉണ്ണി മേനോൻ, കെ.എസ്. ചിത്ര
3നീർപ്പളുങ്കുകൾഎം.ജി. ശ്രീകുമാർ
4നീർപ്പളുങ്കുകൾസുജാത മോഹൻ

ബോക്സ് ഓഫീസ്

[തിരുത്തുക]

1991 നവംബർ 15-ന് പുറത്തിറങ്ങിയ ഈ ചിത്രം,കിലുക്കത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. ഈ ചിത്രം 417 ദിവസം പ്രദർശിപ്പിക്കപ്പെട്ട് ഒരു വൻ വിജയമായി.തിരുവന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ നിന്ന് മാത്രം 246 ദിവസം കൊണ്ട് 2284147 രൂപ നേടി ചിത്രം നേടി.[3] ഇത് പിന്നീട് തെലുങ്കിൽ പെദ്ദാരികം എന്ന പേരിലും, മറാത്തിയിൽ ഘയാൽ എന്ന പേരിലും, ഹിന്ദിയിൽ ഹൽചുൽ എന്ന പേരിലും , പാണ്ഡവരുമായി കന്നടയിലും, ഒഡിയയിൽ ലവ് ഡോട്ട് കോമായും റീമേക്ക് ചെയ്യപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഗോഡ്ഫാദർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. "ഗോഡ് ഫാദർ (1991)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  2. "ഗോഡ് ഫാദർ (1991)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-07-15. Retrieved 2023-10-17.
  3. https://uploads.tapatalk-cdn.com/20190812/8b4b0b7ad7c298fc6aa24f27d374b7a6.jpg
"https://ml.wikipedia.org/w/index.php?title=ഗോഡ്ഫാദർ&oldid=4579135" എന്ന താളിൽനിന്ന് ശേഖരിച്ചത്