ഗ്ലോറിയ അരീയ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gloria Arieira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിയൻ സംസ്കൃത പണ്ഡിതയും വേദാന്ത അധ്യാപികയുമാണ് ഗ്ലോറിയ അരീയ്റ. 2020 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം അവർക്ക് ലഭിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ കോപകബാനയിൽ അവർ പോർച്ചുഗീസ് ഭാഷയിൽ അദ്വൈത വേദാന്തവും സംസ്കൃതവും പഠിപ്പിക്കുന്ന വിദ്യാ മന്ദിർ സെൻട്രോ ഡി എസ്റ്റുഡോസ് ഡി വേദാന്ത ഇ സാംസ്‌ക്രിറ്റോ സ്ഥാപിച്ചു.[1][2][3]

1973 ൽ റിയോയിൽ വെച്ച് വേദാന്തത്തെക്കുറിച്ചുള്ള സ്വാമി ചിന്മയാനന്ദയുടെ പ്രഭാഷണം കേട്ടതിന് ശേഷമാണ് സ്വാമി ചിന്മയാനന്ദയുടെയും സ്വാമി ദയാനന്ദയുടെയും ശിഷ്യയായ ഗ്ലോറിയയുടെ ആത്മീയതയുടെ ലോകത്തേക്കുള്ള പ്രവേശനം.[4] ജീവിതത്തിന്റെ വലിയ അർത്ഥത്തിനായുള്ള തൻ്റെ തിരച്ചിലിന് ഉത്തരം ലഭിച്ചതായി ഗ്ലോറിയയ്ക്ക് സ്വയം തോന്നി. അതോടെ വേദങ്ങളുടെ തത്ത്വചിന്തയെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ ആഗ്രഹിച്ച് അവർ മുംബൈയിലെ ഒരു ആശ്രമത്തിലെത്തി. അവിടെ അവർ വേദങ്ങൾ പഠിക്കുകയും ആശ്രമ ജീവിതരീതിയിൽ ജീവിക്കുകയും ചെയ്തു.[4] മുംബൈയിലെ സന്ദീപനി സാധനാലയത്തിൽ ഗുരുവിനൊപ്പം താമസിച്ച് പഠിച്ചതിന് പുറമേ, ഉത്തരകാശിയിലും ഉത്തരേന്ത്യയിലെ ഋഷികേശിലും മറ്റ് ആശ്രമങ്ങളിലും അവർ പഠിച്ചു.[5] വേദങ്ങളുടെ സാംസ്കാരികവും മതപരവുമായ പാരമ്പര്യത്തെക്കുറിച്ചറിയാൻ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും, പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുള്ള അവർ കോഴ്സുകളിലും പ്രഭാഷണങ്ങളിലും തീർത്ഥാടനങ്ങളിലും പങ്കെടുക്കാൻ ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്.[5]

1979 ൽ റിയോയിലേക്ക് തിരിച്ച് പോയി ബ്രസീലിൽ വേദങ്ങൾ പഠിപ്പിക്കാൻ തുടങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അവർ തന്റെ ഒരു വിദ്യാർത്ഥി സംഭാവന ചെയ്ത ഭൂമിയിൽ വിദ്യാമന്ദിരം ആരംഭിച്ചത്.[4]

പുസ്തകങ്ങൾ[തിരുത്തുക]

ഭഗവദ് ഗീതയും വേദങ്ങളുടെ ചില ഭാഗങ്ങളും അവർ പോർച്ചുഗീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "Who are the two Brazilian women who have been awarded Padma Shri?". The Economic Times. 26 January 2020. Archived from the original on 2020-03-11. Retrieved 26 January 2020.
  2. "India honours 2 Brazilian women with Padma Shri". The News Indian Express. 26 January 2020. Retrieved 26 January 2020.
  3. "India Honours Two Brazilian Women With The Padma Shri; Here's Why". Republic World. 26 January 2020. Retrieved 26 January 2020.
  4. 4.0 4.1 4.2 4.3 "Gita in Samba land". The Hindu.
  5. 5.0 5.1 Toledano, Ricky (2020-01-30). "Gloria Arieira wins 2020 Padma Shri Award" (in ഇംഗ്ലീഷ്). Retrieved 2021-09-27.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_അരീയ്റ&oldid=3983325" എന്ന താളിൽനിന്ന് ശേഖരിച്ചത്