കൊന്യാക്ക് (പരാദ സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gleadovia konyakianorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊന്യാക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Genus:
Species:
G konyakianorum
Binomial name
Gleadovia konyakianorum

ഇന്ത്യയിലെ നാഗാലാന്റിൽ നിന്നും കണ്ടെത്തിയ ഒരു പരാദ സസ്യമാണ് 'ഗ്ലിയാഡോവിയ കൊൻയാകിയാനോറും[1]. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ പര്യവേക്ഷകരാണ് ഇത് കണ്ടെത്തിയത്. നാഗാലാന്റിലെ കൊന്യാക്ക് ജനവിഭാഗത്തോടുള്ള ബഹുമാനാർത്ഥമാണ് സസ്യത്തിന് ഈ ശാസ്ത്രനാമം നൽകിയത്[2].

ഹരിതകമില്ലാത്ത ഈ സസ്യം മറ്റ് ഹരിത സസ്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സ്ടോബിലാന്തസ് സ്പീഷീസിൽ ഉൾപ്പെടുന്ന സസ്യമാണ് ഇത്. ഗ്ലിയാഡോവിയ കൊൻയാകിയാനോറും (Gleadovia konyakianorum (Orobanchaceae))എന്നാണ് ശാസ്ത്രനാമം[3][4]. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്ററിലേറെ ഉയരമുള്ള അർദ്ധ നിത്യഹരിത വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പത്തു സെന്റീമീറ്ററോളം വളരുന്നു. വെളുത്ത പൂക്കളാണ് ഉണ്ടാവുന്നത്.

അവലംബം[തിരുത്തുക]

  1. "It has white flowers, but a covetous heart". The Hindu. Retrieved 20 November 2017.
  2. "Gleadovia konyakianorum: Scientists discover new parasitic plant in Nagaland". The Morung Express. Retrieved 20 November 2017.
  3. "Gleadovia konyakianorum: Parasitic plant found in Nagaland". Current Affairs. Archived from the original on 2017-11-20. Retrieved 20 November 2017.
  4. "Gleadovia konyakianorum (Orobanchaceae), a new species from Nagaland, India". Biotaxa. Retrieved 20 November 2017.
"https://ml.wikipedia.org/w/index.php?title=കൊന്യാക്ക്_(പരാദ_സസ്യം)&oldid=3943972" എന്ന താളിൽനിന്ന് ശേഖരിച്ചത്