ഹിമാനി ഗുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glacier cave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാഗികമായി മുങ്ങിയ ഒരു ഹിമാനി ഗുഹ
Erebus glacier cave

ഹിമാനിയിലെ മഞ്ഞിനിടയിൽ രൂപപ്പെടുന്ന ഗുഹയാണ് ഹിമാനി ഗുഹ (Glacier Cave) എന്ന് അറിയപ്പെടുന്നത്. ഇവ 'മഞ്ഞ് ഗുഹ' എന്നും അറിയപ്പെടാറുണ്ട്. എന്നാൽ പാറക്കെട്ടുകളിലെ ഗുഹകളിൽ വർഷം മുഴുവൻ മഞ്ഞ് നിറഞ്ഞിരിക്കുന്ന അവസ്ഥയിലുള്ളവയ്ക്കാണ് 'മഞ്ഞ് ഗുഹ' കൂടുതൽ യോജിക്കുക[1].

രൂപീകരണം[തിരുത്തുക]

ചൂടുനീരുറവ മൂലമുണ്ടായ ഹിമാനിഗുഹ

ഹിമാനിക്കടിയിലൂടെ ഉഷ്ണജലപ്രവാഹമുണ്ടാവുന്നതിന്റെ ഫലമായാണ് ഹിമാനി ഗുഹകൾ രൂപപ്പെടുന്നത്. ഹിമാനിയുടെ ഉപരിതലത്തിൽ ആരംഭിക്കുന്ന മഞ്ഞിന്റെ ഉരുകലിന്റെ ഫലമായി ഗുഹ ആരംഭിക്കുന്നു. ജലത്തിൽ നിന്നുള്ള താപം മൂലം മഞ്ഞ് കട്ടയുടെ ഉരുകൽ തുടരുകയും വായു നിറഞ്ഞ ഒരു അറ രൂപീകരിക്കപ്പെടുകയും ചെയ്യുന്നു. ഉഷ്ണകാലത്ത് മഞ്ഞിന്റെ ഉരുകൽ മൂലവും ശൈത്യകാലത്ത് ഉത്പതനം (Sublimation) മൂലവും ഗുഹ വലുതാവുന്നു.

  • ചില ഹിമാനി ഗുഹകളുടെ രൂപീകരണത്തിൽ അഗ്നിപർവ്വത ഫലമായുണ്ടാകുന്ന ഭൂഗർഭ താപനില വർദ്ധനവിന് സ്വാധീനമുണ്ട്.
  • മഞ്ഞുപാളികൾക്കടിയിലെ ചൂട് നീരുറവകൾ മൂലവും ഇത്തരം ഗുഹകൾ ഉണ്ടാവാറുണ്ട്.

സ്ഥിരത[തിരുത്തുക]

ചില ഹിമാനി ഗുഹകൾ അസ്ഥിരമാണ്. ഹിമാനികളുടെ സഞ്ചാരം (സ്ഥാനാന്തരം) മൂലവും മഞ്ഞുരുകൽ മൂലവും നശിച്ചുപോകാറുണ്ട്. അമേരിക്കയിലെ മൗണ്ട് റെയ്നിനിയറിലെ പാരഡൈസ് മഞ്ഞ് ഗുഹ 1900 മുതൽ നശിക്കാൻ തുടങ്ങുകയും 1940 കളിൽ ഏറെക്കുറെ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എങ്കിൽപ്പോലും 1978 ൽ 13.25 കിലോ മീറ്റർ നീളമുള്ള ഒരു ഗുഹാപാത ബാക്കിയുണ്ടായിരുന്നു. 1990 കളിൽ ഈ ഗുഹ തകർന്നു വീഴുകയും പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തു. ഈ ഗുഹ നിലനിന്നിരുന്ന ഹിമാനി പോലും 2004 - 2006 കാലഘട്ടത്തിൽ നശിച്ചുപോയി.

പഠനം[തിരുത്തുക]

ഗ്ലേസിയോസ്പീലിയോളജി ഹിമാനി ഗുഹകളെക്കുറിച്ചുള്ള പഠനമാണ്. ഹിമാനി ഗുഹകളിലൂടെ കടന്നു പോയി ഗ്ലേസിയോളജിസ്റ്റ് ഹിമാനികളുടെ ആന്തരഭാഗങ്ങൾ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യുന്നു.

പ്രശസ്തമായ ഹിമാനി ഗുഹകൾ[തിരുത്തുക]

റ്റിറ്റ്‌ലിസ് ഹിമാനി ഗുഹ

പുറംകണ്ണികൾ[തിരുത്തുക]

Media related to Glacier cave at Wikimedia Commons

The Virtual Cave: Glacier Caves

അവലംബം[തിരുത്തുക]

  1. Nanna Gunnarsdóttir (n.d.). "Caves in Iceland". Guide to Island, a collaboration of more than 300 travel companies and individuals. Retrieved 20 January 2015.
  2. Zimbelman, D. R.; Rye, R. O.; Landis, G. P. (2000). "Fumaroles in ice caves on the summit of Mount Rainier; preliminary stable isotope, gas, and geochemical studies". Journal of Volcanology and Geothermal Research. 97 (1–4): 457–473. Bibcode:2000JVGR...97..457Z. doi:10.1016/S0377-0273(99)00180-8.
"https://ml.wikipedia.org/w/index.php?title=ഹിമാനി_ഗുഹ&oldid=2655248" എന്ന താളിൽനിന്ന് ശേഖരിച്ചത്