ഭീമൻ കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Giant cell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ഷയരോഗത്തിൽ കാണപ്പെടുന്ന അനവധി കോശമർമ്മങ്ങളുള്ള ഭീമൻ കോശം, ഇയോസിൻ-ഹെമറ്റോക്സിലിൻ വർണ്ണങ്ങളിലുള്ള സൂക്ഷ്മദർശിനി ചിത്രം

നൂറിലധികം മാക്രോഫേജുകൾ ലയിച്ച് ഉണ്ടാകുന്ന വലിപ്പം കൂടിയ കോശങ്ങളാണ് ഭീമൻ കോശങ്ങൾ (Giant cells). ഇവ സാധാരണയായി രോഗങ്ങളുണ്ടാകുമ്പോഴാണ് രൂപപ്പെടുന്നത്. എച്ച്.ഐ.വി., ക്ഷയം മുതലായ രോഗങ്ങളിലും, അന്യവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴും ശരീരം അവയോട് പ്രതികരിക്കുന്നത് ഭീമൻ കോശങ്ങളിലൂടെയാണ്. ഇവയിൽ ഒന്നിൽക്കൂടുതൽ കോശമർമ്മങ്ങളുണ്ടാകും. ഇവ മൂന്ന് തരത്തിലുണ്ട്:

  • അന്യവസ്തു ഭീമൻ കോശം: ശരീരത്തിൽ വലിയ അന്യവസ്തുക്കൾ പ്രവേശിക്കുമ്പോൾ അതിനു ചുറ്റും മാക്രോഫേജുകൾ അടിഞ്ഞുകൂടുകയും, ഭീമൻ കോശങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.[1]
  • ലാങ്ഹാന്റെ ഭീമൻ കോശം: ഇത് ക്ഷയരോഗം ബാധിച്ച കലകളിൽ കാണപ്പെടുന്നു. അർദ്ധവൃത്താകൃതിയിലാണ് ഈ കോശത്തിന്റെ കോശമർമ്മങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.[2]
  • ടൂട്ടൺ ഭീമൻ കോശം: കൊഴുപ്പ് അടിഞ്ഞുകൂടിയ കലകളിൽ കാണപ്പെടുന്നു.[3]കാൾ ടൂട്ടൺ എന്ന ശാസ്തജ്ഞന്റെ പേരിലാണ് ടൂട്ടൺ കോശം അറിയപ്പെടുന്നത്.

റുമാറ്റിക് ജ്വരം മൂലമൂണ്ടാകുന്ന ആഷ്കോഫ് വസ്തുക്കളെയും ഭീമൻ കോശങ്ങളായി പരിഗണിക്കാറുണ്ട്. എന്നാൽ ഇവ കോശങ്ങളല്ല.

അവലംബം[തിരുത്തുക]

  1. "ഭീമൻ കോശവും വീക്കവും".
  2. Litvinov AV, Ariél' BM (2005). "Historical reference: giant multinuclear cells in tubercular granuloma". Probl Tuberk Bolezn Legk (11): 59–61. PMID 16405098.
  3. Grant-Kels, Jane (2007). Color Atlas of Dermatopathology. City: Informa Healthcare. pp. 107, 119. ISBN 0-8493-3794-1.
"https://ml.wikipedia.org/w/index.php?title=ഭീമൻ_കോശം&oldid=3779910" എന്ന താളിൽനിന്ന് ശേഖരിച്ചത്