ഗുലാം അലി
ദൃശ്യരൂപം
(Ghulam Ali (Ghazal singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുലാം അലി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Kaleke, Sialkot, Punjab, Pakistan |
തൊഴിൽ(കൾ) | singer |
പാട്യാല ഘരാനയിലെ പ്രശസ്ത ഗസൽ ഗായകനാണ് ഗുലാം
അലി (Ghulam Ali). സ്വദേശത്തും വിദേശത്തുമായി നിരവധി ഗസൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1940 -ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സിയൽക്കോട്ട് ജില്ലയിലെ കലെകേയിൽ(Kalekay) - (ഇന്ന് ആ സ്ഥലം പാകിസ്താനിലാണ്) ജനിച്ചു. റേഡിയോ ലാഹോറിൽ 1960 മുതൽ പാടാനാരംഭിച്ചു. ബഡേ ഗുലാം അലിഖാന്റെ കീഴിൽ സംഗീത പഠനം നടത്തി.
ശിവസേനയുടെ പ്രതിഷേധം
[തിരുത്തുക]ഗുലാം അലിയുടെ സംഗീത പരിപാടികൾ തടയുമെന്ന് 2015 ൽ ശിവസേന പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയത്.[1]
2016 -ൽ കേരളത്തിൽ
[തിരുത്തുക]ഇന്ത്യയിൽ പലയിടത്തും കച്ചേരി അവതരണം മതമൗലികവാദികൾ തടഞ്ഞപ്പോഴും 2016 ജനുവരി 15-ന് അദ്ദേഹം തിരുവനന്തപുരത്ത് കച്ചേരി നടത്തുകയുണ്ടായി.[2]
പ്രധാന ഗസലുകൾ
[തിരുത്തുക]- ചുപ്കെ ചുപ്കെ രാത് ദിൻ
- അപ്നെ ദൂൻ മേം രഹ്താ ഹൂം
- റഫ്ത റഫ്ത ....
അവലംബം
[തിരുത്തുക]- ↑ "പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ കച്ചേരി തടയും - ശിവസേന". www.mathrubhumi.com. Archived from the original on 2015-10-07. Retrieved 7 ഒക്ടോബർ 2015.
- ↑ http://www.madhyamam.com/kerala/2016/jan/15/171915