ജെറോണിമ പെക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Geronima Pecson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിപ്പീൻസിലെ ആദ്യ വനിതാ സെനറ്റ് അംഗമായിരുന്നു സെനറ്റർ ആയിരുന്നു ജെറോണിമ പെക്സൺ (Geronima Josefa Tomelden Pecson) (December 19, 1895[1][2] – 31 July 1989). 1947ലെ  സെനറ്റ് തിരഞ്ഞെടുപ്പിലാണ് ജെറോണിമ പെക്സൺ തെരഞ്ഞെടുക്കപ്പെട്ടത്.[3] സ്‌ത്രീകളുടെ സമ്മതിദാനവകാശത്തിനുവേണ്ടി വാദിച്ച ആളായിരുന്നു ജെറോണിമ. ഒരു സെനറ്റംഗം എന്നതിലുപരി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും അധ്യാപികയുമായിരുന്നു. യുനെസ്കോ (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ഫിലിപ്പീൻസ് സ്വദേശിയുമാണിവർ, 1950ലാണ് യുനെസ്കോ (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. [4]

ജീവിതരേഖ[തിരുത്തുക]

കുടുംബം[തിരുത്തുക]

ലിഗായെൻ ലെ ബാര്യോ ലിബ്സോംഗ് എന്ന സ്ഥലത്താണ് പെക്സൺ ജനിച്ചത്. വിക്ടർ ടൊമെൽഡൺ, മരിയ പാസ് പാലിസോക് ദമ്പദിമാരുടെ രണ്ടാമത്തെ മകളാണ് പെക്സൺ. ജെറോണിമയുടെ ഭർത്താവ് പൊറ്റെൻസ്യാനോ പെക്സൺ ആയിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ലിഗായെനിലെ പൊതു സ്കൂളുകളിൽ നിന്നുമാണ് പെക്സൺ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.  She obtained her college education from the ഫിലിപ്പീൻസ് സർവ്വകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ബിരുദവും ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സെനറ്റംഗമാകുന്നതിനു മുമ്പ് ഫിലിപ്പീൻസ് പ്രസിഡണ്ടായിരുന്ന ജോസ് പി. ലോറലിന്റെ പ്രൈവെറ്റ് സെക്രട്ടറിയായിരുന്നു. അതിനു ശേഷം 1946 ൽ ഫിലിപ്പീൻസ് പ്രസിഡണ്ടായിരുന്ന മാന്യൽ റൊക്സാസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. 1947 ൽ ഫിലിപ്പീൻസ് സെനറ്റിലേക്ക് ഒരു സ്ഥാനാർത്ഥിയായി പങ്കെടുത്തു.

അവലംബം[തിരുത്തുക]

  1. "Geronima T. Pecson (1895 – 1989)". aboutph.com. മൂലതാളിൽ നിന്നും 2012-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2012.
  2. "Geronima Josefa Palisoc Tomelden Baptism". Familysearch.org. December 22, 1895. ശേഖരിച്ചത് January 15, 2017.
  3. "Geronima T. Pecson". ശേഖരിച്ചത് 23 November 2013.
  4. http://www.chanrobles.com/executiveorders/1996/executiveorderno375-1996.html#.
"https://ml.wikipedia.org/w/index.php?title=ജെറോണിമ_പെക്സൺ&oldid=3632180" എന്ന താളിൽനിന്ന് ശേഖരിച്ചത്