ജനിതക അൽഗോരിതം
ദൃശ്യരൂപം
(Genetic algorithm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിവരസാങ്കേതിക വിദ്യയിലെ കൃത്രിമ ബുദ്ധി പഠനത്തിൽ തിരച്ചിൽ മാർഗ്ഗത്തിൽ പരിണാമശാസ്ത്രത്തിന്റെ തിരഞ്ഞെടുപ്പു രീതികൾ ഉപയോഗിക്കുന്നതിനെ ജനിതക അൽഗോരിതം അഥവാ ജെനറ്റിൿ അൽഗോരിതം (Genetic Algorithm) എന്ന് പറയുന്നു. പരിണാമശാസ്ത്രത്തിന്റെ വിദ്യകൾ പൈതൃകം (inheritance), മാറ്റം (mutation), തിരഞ്ഞെടുപ്പ് (selection) , മറുകണ്ടം ചാടൽ (crossover) എന്നിവയാണ്. ജനിതക അൽഗോരിതത്തിന്റെ തത്ത്വങ്ങൾ കമ്പ്യൂട്ടർ ശാസ്ത്രം, എൻജിനീയറിങ്ങ്, സാമ്പത്തിക ശാസ്ത്രം, ഓപ്പറേഷൻസ് ഗവേഷണം എന്നീ രംഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.