ഗീത (നടി)
ഗീത | |
---|---|
ജനനം | ഏപ്രിൽ 13, 1962 |
തെക്കെ ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഗീത. തെലുങ്ക് മാതൃഭാഷയായിട്ടുള്ള ഗീത ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ ഭൈരവിയിലാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഗീത കുറച്ച് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ആദ്യ ജീവിതം
[തിരുത്തുക]ആദ്യ സ്കൂൾ ജീവിതം ബെംഗളൂരു പിന്നീട് കോളേജ് പഠിത്തം ചെന്നൈയിലുമാണ് ഗീത ചെയ്തത്.
സിനിമ ജീവിതം
[തിരുത്തുക]1978 ആണ് ഗീത സിനിമയിലേക്ക് വരുന്നത് ,ഭൈരവി (തമിഴ്) ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനി യുടെ സഹോദരി ആയി അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ മലയാളം സിനിമയിലാണ് ഗീതക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. നല്ല അർത്ഥവത്തായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഉറച്ചു നിൽക്കാൻ ഗീതക്ക് കഴിഞ്ഞു. സംവിധായകൻ കെ. ബാലചന്ദർ ആയിരുന്നു ഗീതയുടെ മലയാളത്തിലെ ഗുരു. നടൻ മോഹൻലാലിനോടൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണേന്ത്യൻ ഭാഷകൾ, കുറച്ചു ഹിന്ദി സിനിമകൾ അടക്കം 200 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഗീത ,കെ .ബാലചന്ദർ സംവിധാനം ചെയ്ത തമിൾ ടെലീ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.
1997 ൽ ഗീത വിവാഹിതയായി ,കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സന്തോഷ് സുബ്രമാണിയം (തമിഴ്) , ഉണക്കും എന്നക്കും(തമിഴ്) എന്നി ചിത്രങ്ങളിലുടെ ശക്തമായ തിരിച്ചു വരവ് നടത്തി.
ശ്രദ്ധേയമായ മലയാളചിത്രങ്ങൾ
[തിരുത്തുക]സ്വകാര്യ ജീവിതം
[തിരുത്തുക]1997 ൽ ഒരു ചാർട്ടെർഡ് അകൌണ്ടന്റ് ആയ വാസനെ വിവാഹം കഴിച്ചു. ഇവർ ഇപ്പോൾ ന്യൂയോർക്കിൽ താമസമാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗീത
- ഗീതയുടെ ജീവചരിത്രം Archived 2011-09-29 at the Wayback Machine.