എൽവാസിലെ ഗാരിസൺ ബോഡർ പട്ടണവും അതിന്റെ കോട്ടകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garrison Border Town of Elvas and its Fortifications എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 38°52′50″N 7°9′48″W / 38.88056°N 7.16333°W / 38.88056; -7.16333

Garrison Border Town of Elvas and its Fortifications
Walls and fortifications of Elvas
Walls and fortifications of Elvas
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപോർച്ചുഗൽ Edit this on Wikidata
Area179.3559, 690 ha (19,305,710, 74,270,980 sq ft)
IncludesAmoreira Aqueduct, Forte de Santa Luzia, Fortlet of São Domingos, Fortlet of São Mamede, Fortlet of São Pedro, Muralhas de Elvas, Nossa Senhora da Graça Fort, historic centre of Elvas Edit this on Wikidata
മാനദണ്ഡംC (iv)[1]
അവലംബം1367
നിർദ്ദേശാങ്കം38°52′50″N 7°9′48″W / 38.88056°N 7.16333°W / 38.88056; -7.16333
രേഖപ്പെടുത്തിയത്2012 (36th വിഭാഗം)

പോർചുഗലിലെ അലെന്റെജൊയിലെ ഒരു പട്ടണമാണ് എൽവാസ്. ഇത് പോർചുഗീസ് സ്പാനിഷ് അതിർത്തിക്കരികിലുള്ള ഒരു പട്ടണമാണ്. 2012 ൽ എൽവാസിലെ ഗാരിസൺ ബോഡർ പട്ടണവും അതിന്റെ കോട്ടകളും യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. 17-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെ ഈ സ്ഥലത്ത് വളരെയധികം കോട്ടനിർമ്മാണങ്ങൾ നടന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ബുൾവർക്ക് ഡ്രൈ ഡിച്ച് സംവിധാനം നിലനിന്നിരുന്ന സ്ഥലമാണ്. ഈ നഗരത്തിന്റെ കോട്ടക്കുള്ളിൽ ബാരക്കുകളും  മറ്റ് മിലിട്ടറി കെട്ടിടങ്ങളും അതുപോലെ പള്ളികളും മൊണാസ്ട്രികളും സ്ഥിതിചെയ്യുന്നു. 10-ാം നൂറ്റാണ്ടുമുതലുള്ള കെട്ടിടങ്ങളുടെ ശേഷിപ്പികൾ എൽവാസിൽ കണ്ടെത്തിയിട്ടുണ്ട്. പോർചുഗീസ് റെസ്റ്റോറേഷൻ യുദ്ധത്തിന് ശേഷമാണ് ഇവിടെ കോട്ടകളുടെ നിർമ്മാണം ആരംഭിച്ചത്. 1659 ലെ ബാറ്റിൽ ഓഫ് ദ ലൈൻസ് ഓഫ് എൽവാസ് യുദ്ധത്തിൽ ഇവിടത്തെ കോട്ടകൾ പ്രധാന പങ്കുവഹിച്ചു. ഡച്ച് ജസ്യൂട്ടായ പഡ്രെ ജൊവാവോ പിസ്കാസിയോ കോസ്മാണ്ടർ ആണ് ഇവിടത്തെ കോട്ടകൾ രൂപകൽപന ചെയ്തത്. ഈ കോട്ടകൾ ഡച്ച് കോട്ടകളുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

എൽവാസിലെ കോട്ടകൾ[തിരുത്തുക]

 • കാസിൽ ഓഫ് എൽവാസ്
 • എൽവാസ് സ്റ്റാർ ഫോർട്ട്
 • എൽവാസിലെ ചുമരുകൾ
 • അമോറിയ അക്വാഡക്റ്റ്
 • നോസ്സ സെൻഹോറ ഡ ഗ്രാഷ്യ ഫോർട്ട്
 • സാന്റ ലൂസിയ ഫോർട്ട്
 • സാവോ മമെഡെ ഫോർട്ട്
 • സെന്റ് പീറ്റർ ഫോർട്ട്
 • സാവോ ഡൊമിങ്‍ഗോസ് ഫോർട്ട്
 • എൽവാസ് ഹിസ്റ്ററി സെന്റർ

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. http://whc.unesco.org/en/list/1367.