കല്ലുന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garra mullya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലുന്തി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Labeoninae
Genus: Garra
Species:
G. mullya
Binomial name
Garra mullya
(Sykes, 1839)[2]
Synonyms
  • Chondrostoma mullya
  • Discognathus fusiformis
  • Garra alta
  • Garra jenkinsonianum
  • Garra malabarica

ഗാര ജനുസ്സിലെ ആക്റ്റിനോറ്റെറിജിയൈ മൽസ്യമാണ് ഗാര മുല്ല്യ (മുല്യ ഗാര) എന്നറിയപ്പെടുന്ന കല്ലുന്തി അഥവാ കല്ലേൻമുട്ടി. ശുദ്ധജലത്തിൽ കാണപ്പെടുന്ന മത്സ്യമാണിത്. ഇന്ത്യയിലെയും നേപ്പാളിലെയും മിക്കയിടങ്ങളിലും ഇത് അരുവികളിലും നദികളിലും കാണപ്പെടുന്നു.

ഇവ, പൊതുവെ ആഴം കുറഞ്ഞ അരുവികളുടെ അടിത്തട്ടുകൾ ഇഷ്ടപ്പെടുന്നു. അടിത്തട്ടിലെ പാറകളിൽ പറ്റിച്ചേർന്ന് കാണപ്പെടുന്നതാണ് കല്ലേൻമുട്ടി എന്ന വിളിപ്പേരിന് കാരണം. ഇരുണ്ട പച്ചനിറവും സ്വർണ്ണനിറവും ഇടകലർന്ന ശരീരത്തിൽ ഇളം തവിട്ടുനിറത്തിലുള്ള ചിറകുകൾ കാണാം. പരമാവധി പതിനേഴ് സെന്റീമീറ്റർ വരെ വളരും. മൺസൂൺ കാലത്താണ് ഇവ മുട്ടയിടുക.

ആഴംകുറഞ്ഞ, ജലസസ്യങ്ങളുള്ള സ്ഥലങ്ങളാണ് മുട്ടയിടാൻ തിരഞ്ഞെടുക്കുന്നത്. ആ സമയം അരുവികളുടെ ആരംഭപ്രദേശത്തേക്ക് ഇവ ദേശാടനം നടത്തുന്നു.  ഒഴുക്കിനെയും പാറക്കെട്ടുകളുടെ തടസത്തെയും ശരീരത്തിന്റെ വായഭാഗത്തുള്ള സക്കറുകൾ, ശക്തമായ ചിറകുകൾ (Pectoral,Anal fins) എന്നിവയും പരന്ന അടിഭാഗവും, അവിടുത്ത ചെതുമ്പലുകളും പാറയിലും അടിത്തട്ടിലും പററിചേർന്ന് ഒഴുക്കിനെയും ഉയരങ്ങളെയും കീഴടക്കാൻ ഇവയയെ സഹായിക്കുന്നു. ഒരുസീസണിൽ ഇവ നൂറുകണക്കിന് മുട്ടകളിടും. ഇലകളിൽ പറ്റിപ്പിടിക്കുന്ന മുട്ടകൾ ഒഴുകി പോകില്ല. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ ഉൾനാടുകളിലെ ജലത്തിലേക്ക് സഞ്ചരിക്കുകയും അവിടെ വളരുകയും ചെയ്യും. [3]

അവലംബം[തിരുത്തുക]

  1. Dahanukar, N. (2011). "Garra mullya". The IUCN Red List of Threatened Species: 2011: e.T166590A6242573. doi:10.2305/IUCN.UK.2011-1.RLTS.T166590A6242573.en.
  2. Froese, Rainer, and Daniel Pauly, eds. (2006). "Garra mullya" in ഫിഷ്ബേസ്. April 2006 version.
  3. മാനത്തുകണ്ണി, ഉൾനാടൻ മൽസ്യങ്ങൾ ഒരു പഠനം, പേജ് 20
"https://ml.wikipedia.org/w/index.php?title=കല്ലുന്തി&oldid=3324567" എന്ന താളിൽനിന്ന് ശേഖരിച്ചത്