ശ്രീകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garbhagriha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിഷ്ണു ദേവന്റെ പ്രതിരൂപമുള്ള ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ഭക്തർ പ്രാർത്ഥിക്കുന്നു.

ഹിന്ദു ആരാധനാലയത്തിലെ (ക്ഷേത്രം) പൂജാ വിഗ്രഹം (പ്രതിഷ്ഠ / മൂർത്തി) പ്രതിഷ്ടിച്ചിരിക്കുന്ന സ്ഥലമാണ് ശ്രീകോവിൽ അഥവാ ഗർഭഗൃഹം. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗവും ഇതാണ്. കേരളാ-ദ്രാവിഢ വാസ്തുവിദ്യയിൽ പ്രധാനമായി മൂന്നു രൂപത്തിൽ ശ്രീകോവിൽ കാണാം. 1. വട്ടശ്രീകോവിൽ (വൃത്താകൃതി), 2. കുക്കുടാകൃതി (ചതുരാകൃതി), 3.ഗജപൃഷ്ഠാകൃതി (പുറകുവശം ആനയുടെ പുറകുവശം പോലെ). മഹാക്ഷേത്രങ്ങളിൽ ശ്രീകോവിലിനു ഉൾഭിത്തി കാണാറുണ്ട്. ഈ ഉൾഭിത്തിയ്ക്കു ഇള്ളിലുള്ള ഗർഭഗൃഹത്തിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ഈ ഉൾഭിത്തിക്കും ശ്രീകോവിലിന്റെ പുറത്തെ ഭിത്തിക്കും ഇടയിലുള്ള ഭാഗത്തെ അന്തരാളം എന്നു പറയുന്നു. അന്തരാളത്തിൽ സാധാരണയായി ഉപദേവതകളെ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിൽ പൂജാരിമാർ മാത്രമെ സാധാരണയായി പ്രവേശിക്കാറുള്ളു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീകോവിൽ&oldid=3236366" എന്ന താളിൽനിന്ന് ശേഖരിച്ചത്