ഗോമുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gangotri Glacier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗംഗാനദി ഇവിടെനിന്ന് ഉദ്ഭവിക്കുന്നു

ഭൂരിഭാഗം ഇന്ത്യക്കാരുടെ ജീവിതത്തിലും വിശ്വാസങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഗംഗാ നദി തുടങ്ങുന്നത് ഇവിടെ നിന്നാണ്. ദെൽഹിയിൽ നിന്ന് ഹരിദ്വാർ, ഉത്തരകാശി, ഗംഗോത്രി വഴി ഗോമുഖിൽ എത്താം. ഗംഗോത്രി വരെയേ വാഹന സൗകര്യമുള്ളൂ. അവിടെ നിന്നു 19 കിലോമീറ്റർ ഹിമാലയൻ മലനിരകളിലൂടെ കാൽനടയായി കയറണം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. കൂറ്റൻ മഞ്ഞ് മലയിൽനിന്ന് ഒരു ഗുഹയിലൂടെ ഗംഗ പ്രത്യക്ഷപ്പെടുകയാണ് ഇവിടെ. ഈ ഗുഹാമുഖത്തിന് പണ്ട് പശുവിന്റെ മുഖവുമായി സാദൃശ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഗോമുഖ് എന്ന പേരു ലഭിച്ചത്. മെയ് മുതൽ ഒക്ടോബർ വരെയേ ഇവിടെ എത്തിച്ചേരാനാകൂ, നവംബർ മുതൽ ഏപ്രിൽ വരെ ഈ പ്രദേശമാകെ മഞ്ഞു മൂടിക്കിടക്കും.

Snout point of Gangotri glacier

ഐതിഹ്യം[തിരുത്തുക]

ഭഗീരഥൻ തന്റെ കഠിന തപസ്സിലൂടെ ശിവനെ പ്രസാദിപ്പിച്ച് ഗംഗയെ ഭൂമിയിലേക്കെത്തിച്ചുവെന്നാണ് ഐതിഹ്യം.

പ്രദേശ വിവരണം[തിരുത്തുക]

നേരത്തെ ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന ഗോമുഖ് ഉത്തരാഖണ്ഡ് നിലവിൽ വന്നതോടെ ഈ സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയുടെ ഭാഗമാണ്. ഗംഗോത്രി‌-ഗോമുഖ് പ്രദേശത്തിന്റെ വടക്ക് തിബറ്റൻ അതിർത്തിയാണ്. കിഴക്ക് അതിർത്തിയായി പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ കേദാർന്നത്ഥും ബദരീനാഥും. പടിഞ്ഞാറൻ അതിർത്തിയായി യമുനോത്രിയൂം യമുനാ താഴ്വരയും. തെക്ക് തെഹ്രി ജില്ലയാണ്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്,ബദരീനാഥ് എന്നീ നാലു തീർഥാട്ടന കേന്ദ്രങ്ങളെയാണ് ‘ചാർ ധാം’ എന്ന് അറിയപ്പെടുന്നത്.


"https://ml.wikipedia.org/w/index.php?title=ഗോമുഖ്&oldid=3084711" എന്ന താളിൽനിന്ന് ശേഖരിച്ചത്