ഗംഗാവതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gangavathi River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A typical view.
Magod Falls a part of Ganagavali River

സമുദ്രനിരപ്പിൽ നിന്നും 701 മീറ്റർ ഉയരത്തിൽ ധാർവാഡ്-ഹൂബ്ലി നഗരങ്ങൾക്കു ചുറ്റുമുള്ള മലകളിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ഗംഗാവതി നദി. ഉത്ഭവസ്ഥാനത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ താഴെയായി ഷാത്മാല എന്ന പോഷകനദി ചേരുന്ന ഈ നദിയുടെ നീളം 152 കിലോമീറ്ററാണ്. ഏകദേശം 72 കിലോമീറ്റർ ദൂരം ചരിവുകുറഞ്ഞ പ്രദേശത്തുകൂടി ഒഴുകുന്ന ഈ നദിയിൽ 183 മീറ്റർ താഴ്ചയുള്ള മഗാഡ് ജലപാതം സ്ഥിതിചെയ്യുന്നു. ഈ ജലപാതത്തിനു താഴെ ഈ നദിയിൽ ചേരുന്ന പോഷകനദിയാണ് സൗദ. 4925 ദശലക്ഷം ക്യു.മീറ്റർ വാർഷികജലപാതമുള്ള ഈ നദി കാർവാർ ജില്ലയിൽ അംഗോല നഗരത്തിൽ നിന്നും 11 കിലോമീറ്റർ അകലത്തിലായി ഗംഗാവതി എന്ന ഗ്രാമത്തിനുസമീപം അറബിക്കടലിൽ പതിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗംഗാവതി_നദി&oldid=3335898" എന്ന താളിൽനിന്ന് ശേഖരിച്ചത്