ഗാന്ധി ഭവൻ, ചണ്ഡിഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gandhi Bhawan, Chandigarh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബ് സർവ്വകലാശാലയിലെ ഗാന്ധിഭവൻ

ചണ്ഡിഗഢിലെ ഒരു മുഖ്യാകർഷണമാണ് ഗാന്ധിഭവൻ. ഗാന്ധിജിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ഉള്ളതാണ് ഈ കേന്ദ്രം. ലെ കോർബൂസിയെയുടെ കസിൻ ആയ പിയറി ഷാനറ്റ് ആണ് ഇത് രൂപകൽപ്പന ചെയ്തത്.[1][2]

രൂപകൽപ്പന[തിരുത്തുക]

ഒരു തടാകത്തിന്റെ മധ്യത്തിൽ ഉള്ള ഒരു ഓഡിറ്റോറിയം ആയിട്ടാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശിൽപ്പിയുടെ ഒരു ചിത്രമാണ് സന്ദർശകരെ വരവേൽക്കുന്നത്. ഗാന്ധിജിയുടെ വാക്കുകളായ സത്യമാണ് ദൈവം എന്നത് പ്രവേശനകവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ കൃതികളുടെ വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധി_ഭവൻ,_ചണ്ഡിഗഢ്&oldid=2375038" എന്ന താളിൽനിന്ന് ശേഖരിച്ചത്