ഗ‍ജ്നീർ വന്യജീവി സങ്കേതം

Coordinates: 27°57′9.8″N 73°3′25.1″E / 27.952722°N 73.056972°E / 27.952722; 73.056972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gajner Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Palis du Maharajah

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിൽനിന്നും 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ഗജ്നീർ വന്യജീവിസങ്കേതം. മുമ്പ് ബിക്കാനീർ മഹാരാജാവിന്റെ വേട്ടസ്ഥലമായിരുന്നു ഇവിടം. ഈ വന്യജീവിസങ്കേതത്തിനുള്ളിൽ ഒരു തടാകമുണ്ട്. മൃഗങ്ങൾ ദാഹം തീർക്കാൻ ഈ തടാകത്തെ ആശ്രയിക്കുന്നു. ചീറ്റ റീഇൻട്രോഡക്ഷൻ ഇൻ ഇന്ത്യ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിത്.[1]

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

ഈ വന്യജീവിസങ്കേതത്തിലുള്ള തടാകം അനേകം ജീവികളെ ആകർഷിക്കുന്നു. ഇവിടെ കാണപ്പെടുന്ന ജീവികൾ വൈൾഡ്ഫൗൾ, മാൻ, ഇംപാല, നീലക്കാള, ചിങ്കാരമാൻ, കൃഷ്ണമൃഗം, ഫെന്നെക് കുറുക്കൻ, കാട്ടുപന്നി എന്നിവയാണ്.

ഇവയും കാണുക[തിരുത്തുക]

  • Arid Forest Research Institute (AFRI)

അവലംബം[തിരുത്തുക]

  1. Dey, A. (2009-07-16). "Rajasthan to be home for cheetahs". The Times of India. Archived from the original on 2012-10-24. Retrieved 2009-08-09.

പുറം കണ്ണികൾ[തിരുത്തുക]

27°57′9.8″N 73°3′25.1″E / 27.952722°N 73.056972°E / 27.952722; 73.056972