ജി. മധുസൂദനൻ
കേരള സാഹിത്യഅക്കാദമി പുരസ്കാരം നേടിയ മലയാള എഴുത്തുകാരനാണ് ജി. മധുസൂദനൻ എന്ന ജി.എം. പിള്ള [1] (ജനനം :).
ജീവിതരേഖ[തിരുത്തുക]
കൊല്ലം ജില്ലയിലെ ചെറുമ്മൂട് ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ കെ. ഗോപാലപിള്ള. കൊല്ലം എസ്എൻ കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടി. 1976 ൽ, ഐ.എ.എസ്സിൽ പ്രവേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ജോലി സ്വീകരിച്ച് 1988-92 കാലത്ത് ഭൂട്ടാനിലായിരുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായും 2000 ജനുവരി മുതൽ 2004 മെയ് വരെ മഹാരാഷ്ട്ര ബദൽ ഊർജ വികസന ഏജൻസിയുടെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. സുസ്ഥിര ഊർജ ഉറവിടങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് 2004ൽ പുണെയിൽ വിശ്വ സുസ്ഥിര ഊർജ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 2009ൽ സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ചു.[2]
കഥയും പരിസ്ഥിതിയും എന്ന കൃതിക്ക് നിരൂപണം, പഠനത്തിനുള്ള 2002 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ[തിരുത്തുക]
- കഥയും പരിസ്ഥിതിയും
- ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ
- ഹരിതനിരൂപണം മലയാളത്തിൽ : പാരിസ്ഥിതിക വിമർശനം
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യഅക്കാദമി പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "ഊർജ പ്രതിസന്ധി നേരിടാൻ ഇപ്പോഴെ ശ്രമം തുടങ്ങണം". മനോരമ. 2013 ഓഗസ്റ്റ് 28. Archived from the original on 2013-08-29. ശേഖരിച്ചത് 2013 ഓഗസ്റ്റ് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ സാജൻ എവുജിൻ (2013 ജൂൺ 9). "ഭൂമിയുടെ പച്ചപ്പ് ചുവപ്പിൽ". ദേശാഭിമാനി വാരാന്ത്യ പതിപ്പ്. ശേഖരിച്ചത് 2013 ജൂൺ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]