ജി. രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G.Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് സെക്രട്ടറിയാണ് ജി. രാമകൃഷ്ണൻ. 2010ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വരദരാജൻ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് രാമകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്.

ജീവിതരേഖ[തിരുത്തുക]

വിഴുപുരം ജില്ലയിലെ തിരുക്കോവിലൂർ താലൂക്കിലെ മേമാലൂർ സ്വദേശിയായായ രാമകൃഷ്ണൻ. ചെന്നൈയിൽ ഡോ. അംബേദ്കർ ലോ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തുവന്ന അദ്ദേഹം 1969ൽ സിപിഐ എം അംഗമായി. എട്ടുവർഷം കടലൂരിൽ അഭിഭാഷകനായി പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സൗത്ത് ആർകോട്ട് ജില്ലാ സെക്രട്ടറിയായിരുന്നു. 1981ൽ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് പൂർണസമയപ്രവർത്തകനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും സൗത്ത് ആർക്കോട്ട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ തൊഴിലാളികളുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1989ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2008ൽ കോയമ്പത്തൂരിൽ നടന്ന പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ വരദരാജൻ അനാരോഗ്യത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് 2010 ഫെബ്രുവരിയിൽ ജി രാമകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജി രാമകൃഷ്ണൻ രണ്ടാംതവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. [1]

ചെന്നൈ ജില്ലാ ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ റീറ്റയാണ് ഭാര്യ. മകൻ വാഞ്ചിനാഥൻ

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=123154
"https://ml.wikipedia.org/w/index.php?title=ജി._രാമകൃഷ്ണൻ&oldid=1192579" എന്ന താളിൽനിന്ന് ശേഖരിച്ചത്