അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം
(Fundamental theorem of arithmetic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒന്നിൽ കൂടുതലുള്ള ഏതൊരു സംഖ്യയും ഒന്നുകിൽ അഭാജ്യസംഖ്യയോ അല്ലെങ്കിൽ അഭാജ്യസംഖ്യകളുടെ ഗുണിതമോ ആയിരിക്കും എന്നതാണു് അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം. ഈ ഗുണിതത്തിലെ അഭാജ്യസംഖ്യകളുടെ ക്രമം ഏതുരീതിയിലും ആവാമെങ്കിലും ഉൾപ്പെടുന്ന അഭാജ്യസംഖ്യകൾ എല്ലായ്പോഴും ഒന്നുതന്നെയായിരിക്കും. ഉദാഹരണം:
ഇതനുസരിച്ചു്, 1200 എന്ന സംഖ്യ അഭാജ്യസംഖ്യകളുടെ ഗുണിതമാവുമെന്നും ഈ ഗുണിതത്തിൽ എല്ലായ്പോഴും നാലു രണ്ടുകളും, ഒരു മൂന്നും, രണ്ടു അഞ്ചുകളും നിശ്ചയമായും ഉണ്ടാവുമെന്നും കാണുന്നു.