ഫ്രാങ്കിക്‌സാലസ് ജെർഡോണൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frankixalus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഫ്രാങ്കിക്‌സാലസ് ജെർഡോണൈ
Philautus jerdonii.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Rhacophoridae
Genus: Frankixalus
Biju et al., 2016[2]
Species:
F. jerdonii
Binomial name
Frankixalus jerdonii
(Günther, 1876)
Synonyms
  • Polypedates jerdonii
  • Philautus jerdonii

റാക്കോഫോറിഡേ എന്ന തവള കുടുംബത്തിലെ ഏക ജനുസായ ഫ്രാങ്കിക്‌സാലസിലെ ഏക സ്പീഷിസാണ് ഫ്രാങ്കിക്‌സാലസ് ജെർഡോണൈ (Frankixalus jerdonii). 2016 വരെ ഇതിനെ ഫിലൗട്ടസ് എന്ന ജനുസിലാണ് ഉൾപ്പെടുത്തിയിരുന്നത്.[3][2] ബ്രസൽസ് ഫ്രീ സർവ്വകലാശാലയിലെ ഫ്രാങ്കി ബൊസ്സുഇട്ടിന്റെ ബഹുമാനാർത്ഥമാണ് ജനുസിന് ഈ പേർ നൽകിയിരിക്കുന്നത്..[4]

മരത്തവള ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനമാണ്. അവിടെ ബംഗാളിലും അരുണാചലിലും ആണ് ഇവയെ കാണുന്നത്. പേര് ഇടാത്ത മറ്റൊരു സ്പീഷിസ് അരുണാചലിലും ടിബറ്റിലും ഉണ്ടാവാമെന്നു കരുതുന്നു.[3][2]

2016 -ലെ കണ്ടെത്തൽ[തിരുത്തുക]

1870 -ൽ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ തോമസ് സി. ജെർദൻ ഈ മരത്തവളയുടെ രണ്ടു സാമ്പിളുകൾ ഡാർജിലിംഗിൽ നിന്നും ശേഖരിച്ച് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചുവെന്നു കരുതിയ ഈ തവളയെ പിന്നീട് 2007 -ലാണ് മലയാളിയായ ശാസ്ത്രഗവേഷകൻ ഡോ.ബിജുവും സംഘവും വീണ്ടും കണ്ടെത്തിയത്. ആറു മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തുകളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുന്ന ഇവയെ അതിനാൽത്തന്നെ കണ്ടെത്താൻ പ്രയാസമാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളിൽ മുട്ടയിട്ട് ഉണ്ടാാകുന്ന വാൽമാക്രികൾക്ക് ഭക്ഷണത്തിനായി അമ്മത്തവള വീണ്ടും മുട്ടയിടുകയാണു ചെയ്യുന്നത്.[5]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ohler, A. (2004). "Philautus jerdonii". IUCN Red List of Threatened Species. IUCN. 2004: e.T58930A11858469. ശേഖരിച്ചത് 21 January 2016.CS1 maint: uses authors parameter (link)
  2. 2.0 2.1 2.2 Stöck, Matthias; Biju, S. D.; Senevirathne, Gayani; Garg, Sonali; Mahony, Stephen; Kamei, Rachunliu G.; Thomas, Ashish; Shouche, Yogesh; Raxworthy, Christopher J.; Meegaskumbura, Madhava; Bocxlaer, Ines Van (2016). "Frankixalus, a new rhacophorid genus of tree hole breeding frogs with oophagous tadpoles". PLOS ONE. 11 (1): e0145727. doi:10.1371/journal.pone.0145727.
  3. 3.0 3.1 Frost, Darrel R. (2015). "Frankixalus Biju, Senevirathne, Garg, Mahony, Kamei, Thomas, Shouche, Raxworthy, Meegaskumbura, and Van Bocxlaer, 2016". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. മൂലതാളിൽ നിന്നും 2016-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2016.
  4. "'Extinct' tree frog rediscovered in India after 137 years". BBC News. 21 January 2016. ശേഖരിച്ചത് 21 January 2016.
  5. http://www.mathrubhumi.com/technology/science/tree-frog-tree-frog-rediscovered-sathyabhama-das-biju-frog-s-d-biju-biodiversity-the-frog-man-malayalam-news-1.813614