ഫോർട്ട് ജീസസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fort Jesus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫോർട്ട് ജീസ്സസ്, കെനിയ
ഫോർട്ട് ജീസസ്സ്
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംകെനിയ, Portuguese Empire Edit this on Wikidata[1]
Area2.36, 31 ha (254,000, 3,337,000 sq ft)
മാനദണ്ഡംii, v[2]
അവലംബം1295
നിർദ്ദേശാങ്കം4°03′46″S 39°40′47″E / 4.0627361111111°S 39.679636111111°E / -4.0627361111111; 39.679636111111
രേഖപ്പെടുത്തിയത്2011 (35th വിഭാഗം)
വെബ്സൈറ്റ്www.museums.or.ke/siyu-fort/

കെനിയയിലെ മൊംബാസാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഫോർട്ട് ജീസസ്സ് (ഇംഗ്ലീഷ്: Fort Jesus, പോർചുഗീസ്: Forte Jesus de Mombaça). ഗിയോവാനി ബാറ്റിസ്റ്റ കൈരാറ്റി എന്ന ഇറ്റലിക്കാരനാണ് ഈ കോട്ട രൂപകല്പന ചെയ്തത്,[3] മൊംബാസ്സയിലെ പഴയ തുറമുഖത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോർചുഗലിലെ ഫിലിപ് ഒന്നാമൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത്. 1593-നും 1596-നും ഇടയിലാണ് ഫോർട്ട് ജീസസ്സിന്റെ നിർമ്മാണം നടന്നത്, സ്വാഹിലി തീരത്ത് സ്ഥിതിചെയ്തിരുന്ന ഏക പോർചുഗീസ് അധീന കോട്ടയായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപരരംഗത്തിൽ ആദ്യമായി ഒരു പാശ്ചാത്യ ശക്തി സ്വാധീനം ചെലുത്തിയതിന്റെ പ്രതീകമായി ഫോർട്ട് ജീസസ്സ് നിലകൊള്ളുന്നു.[4] 2011-ൽ യുനെസ്കോ ഫോർട്ട് ജീസസ്സിനെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

നവോത്ഥാന ശൈലിയിയാണ് ഫോർട്ട് ജീസസ്സിന്റെ രൂപകല്പനയിൽ അവലംബിച്ചിരിക്കുന്നത്. കോട്ടയുടെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ, അദ്ധ്വാനം, നിർമ്മാണവിദ്യകൾ എന്നിവ തദ്ദേശീയരായ സ്വാഹിലി ജനങ്ങളുടേതാണ് എന്ന് കരുതുന്നു.

1958-ൽ ഈ കോട്ടയെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരുന്നു. 2011-ലാണ് ലോകപൈതൃക പദവി ലഭിക്കുന്നത്. 16-ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് സൈനിക വാസ്തുശില്പകലയുടെ ഉത്തമ ഉദാഹരണവും, വളരെ നല്ലപോലെ പരിപാലിക്കപെടുന്ന ചരിത്രകേന്ദ്രവുമായാണ് ഫോർട്ട് ജീസസ്സ് വിശേഷിപ്പിക്കപ്പെടുന്നത്.[4] മൊംബാസൈലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=ke&srlang=en&srid=35; പ്രസിദ്ധീകരിച്ച തീയതി: 8 നവംബർ 2017.
  2. http://whc.unesco.org/en/list/1295.
  3. Parker, Geoffrey. "The Military Revolution: Military Innovation and the Rise of the West, 1500-1800". Cambridge University Press. ശേഖരിച്ചത് 2 May 2017.
  4. 4.0 4.1 "Fort Jesus, Mombasa". UNESCO World Heritage Centre. ശേഖരിച്ചത് 1 January 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 4°3′45.85″S 39°40′46.69″E / 4.0627361°S 39.6796361°E / -4.0627361; 39.6796361

"https://ml.wikipedia.org/w/index.php?title=ഫോർട്ട്_ജീസസ്സ്&oldid=2805240" എന്ന താളിൽനിന്ന് ശേഖരിച്ചത്