ഫിംഗാളിന്റെ ഗുഹ

Coordinates: 56°26′02″N 6°20′10″W / 56.43389°N 6.33611°W / 56.43389; -6.33611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fingal's Cave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിംഗാളിന്റെ ഗുഹ
ഫിംഗാളിന്റെ ഗുഹയുടെ പ്രവേശനകവാടം, 1900
Locationസ്റ്റാഫ, സ്കോട്ട്‌ലൻഡ്
Discovery1772
Entrancesഒന്ന്
Hazardsപകുതി കടൽവെള്ളം നിറഞ്ഞിരിക്കുന്ന, തെന്നുന്ന പാറ
Accessപൊതു
ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്തേയ്ക്കുള്ള കാഴ്ച്ച. അയോണ ദ്വീപ് പിന്നിൽ ദൃശ്യമാണ്.

സ്കോട്ട്‌ലൻഡിലെ ഇന്നർ ഹെബ്രായ്ഡിലുള്ള സ്റ്റാഫ എന്ന ജനവാസമില്ലാത്ത ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കടൽ ഗുഹയാണ്‌ ഫിംഗാളിന്റെ ഗുഹ. പാലിയോസീൻ കാലഘട്ടത്തിലെ ലാവാപ്രവാഹം മൂലം രൂപപ്പെട്ടതാണ് ഈ ഗുഹ[1]. ഇത് നാഷണൽ ട്രസ്റ്റ് ഓഫ് സ്കോട്ട്‌ലൻടിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ നേച്ച്വർ റിസർവിന്റെ ഭാഗമാണ്‌. പ്രകൃതിയുടെ മനോഹരമായ കലാസൃഷ്ടിയായ ഇത് പൂർണമായും ലാവജന്യമായ കൃഷ്ണശിലയിൽ ഷഡ്‌ഭുജാകൃതിയിലുള്ള സ്തൂപങ്ങൾ കൊണ്ട് നിര്‌മ്മിതമാണ്‌. ഖരീഭവിച്ച ലാവയുടെ മുകളിലെയും അടിയിലെയും പ്രതലങ്ങൾ തണുക്കുമ്പോൾ ഉണ്ടാകുന്ന സങ്കോചങ്ങലും വിള്ളലുകളും ഈ തണുക്കുന്ന പ്രതലങ്ങൾക്ക്‌ ലംബമായി ഷഡ്‌ഭുജാകൃതിയിലുള്ള തൂണുകളുടെ നിർമ്മിതിക്ക് കാരണമാവുന്നു. ഇതിന്റെ വലിപ്പം, പ്രകൃതിജന്യമായ കമാനാകൃതിയിലുള്ള മേൽക്കൂര, തിരമാലകൾ അടിച്ചുണ്ടാകുന്ന ശബ്ദം പ്രതിധ്വനിച്ചുണ്ടാകുന്ന ഭയാനന്തരീക്ഷം എന്നിവ ഒരു പ്രകൃതി ഒരുക്കിയ ഒരു ഭദ്രാസനപ്പള്ളിയുടെ പ്രതീതി ജനിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. Bell, B.R. and Jolley, D.W. (1997) Application of palynological data to the chronology of the Palaeogene lava fields of the British Province: implications for magmatic stratigraphy. Journal of the Geological Society. London. Vol. 154, pp. 701–708.

56°26′02″N 6°20′10″W / 56.43389°N 6.33611°W / 56.43389; -6.33611

"https://ml.wikipedia.org/w/index.php?title=ഫിംഗാളിന്റെ_ഗുഹ&oldid=1690042" എന്ന താളിൽനിന്ന് ശേഖരിച്ചത്