ഫെർണാണ്ടോ അലോൺസോ
![]() അലോൺസോ 2012 ബഹ്റൈൻ ഗ്രാൻഡ്പ്രീയിൽ | |
Born | 29 ജൂലൈ 1981 |
---|---|
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ | |
Nationality | സ്പാനിഷ് |
മൽസരങ്ങൾ | 200 (198 starts) |
ചാമ്പ്യൻഷിപ്പ് | 2 (2005, 2006) |
Wins | 30 |
Podiums | 87 |
Career points | 1,382 |
പോൾ പൊസിഷൻ | 22 |
വേഗതയേറിയ ലാപ്പ് | 19 |
ആദ്യത്തെ മൽസരം | 2001 ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രീ |
ആദ്യ വിജയം | 2003 ഹങ്കേറിയൻ ഗ്രാൻഡ്പ്രീ |
അവസാനത്തെ വിജയം | 2012 ജർമൻ ഗ്രാൻഡ്പ്രീ |
അവസാനത്തെ മൽസരം | 2011 Indian Grand Prix |
2012 position | 2nd (278 pts) |
സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981[1] ). 2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ് ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..[2][3]
അവലംബം[തിരുത്തുക]
- ↑ "ജനനതീയതി".
- ↑ "Alonso joined Ferrari for three years". Institute for the Office The Indonesian National News, Reuters. 30 September 2009. ശേഖരിച്ചത് 1 October 2009.
- ↑ "Official --- 2010ൽ അലോൻസോ ഫെരാരിയിൽ ചേർന്നു". Motor Authority. 30 September 2009. മൂലതാളിൽ നിന്നും 2009-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2009.