ഫടാഫട് ജയലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fatafat Jayalaxmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫടാഫട് ജയലക്ഷ്മി
ജനനം
Jayalakshmi

1958
മരണം1980 (aged 22)
Chennai, Tamil Nadu, India

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സജീവമായിരുന്ന ഒരു ഇന്ത്യൻ നടി ആയിരുന്നു ജയലക്ഷ്മി ഫടാഫട് ജയലക്ഷ്മി ആയിരുന്നു അവരുടെ ജനപ്രിയമായ സ്ക്രീൻ നാമം (1958-1980)) തമിഴ്, തെലുങ്ക്, കന്നഡ , എന്നീ ഭാഷകളിലായി 66 ചിത്രങ്ങളിൽ അഭിനയിച്ച ജയലക്ഷ്മി മലയാള സിനിമയിൽ സുപ്രിയ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ജീവിതം[തിരുത്തുക]

1972-ൽ സുപ്രിയ എന്ന സ്ക്രീൻ നാമത്തിൽ എ. വിൻസന്റ് സംവിധാനം ചെയ്ത മലയാളം സിനിമയായ തീർത്ഥയാത്ര തുടർന്ന് 1973-ൽ ഇതു മനുഷ്യനോ എന്ന ചിത്രത്തിലും അഭിനയിച്ചു. 1974-ൽ കെ. ബാലചന്ദറിന്റെ 'അവൾ ഒരു തുടർ കഥൈ' എന്ന ചിത്രത്തിൽ ജയലക്ഷ്മിയായി തമിഴിൽ അരങ്ങേറ്റം നടത്തി. തന്റെ ഏറ്റവും ജനപ്രിയമായ ഡയലോഗായ "ഫടാഫട് " (വേഗത്തിൽ എന്നർഥം) അവരുടെ പേരിൻറെ പ്രിഫിക്സ് ആകുകയും ചെയ്തു.[1] മുൻനിര നായകന്മാരായ രജനികാന്ത്, കമലഹാസൻ, കൃഷ്ണ, എൻ.ടി.ആർ , ചിരഞ്ജീവി എന്നിവരോടൊപ്പം ജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

എം ജി രാമചന്ദ്രന്റെ അനന്തരവനെയായിരുന്നു വിവാഹം ചെയ്തിരുന്നത്. 1980-കളിൽ ആത്മഹത്യ ചെയ്ത അവർ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൂങ്ങിമരിച്ചത്.

അവലംബം[തിരുത്തുക]

  1. "It's a heavy price to pay". The Hindu. 3 May 2002. Archived from the original on 2018-05-16. Retrieved 30 April 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫടാഫട്_ജയലക്ഷ്മി&oldid=3926788" എന്ന താളിൽനിന്ന് ശേഖരിച്ചത്