ഫാൾസ് കളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(False-color എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫാൾസ് കളർ സാങ്കേതികത ഉപയോഗിച്ച് മനുഷ്യന്റെ കണ്ണുകൾക്ക് ദൃശ്യമാക്കിയ വിവിധ വിദ്യുത്കാന്തിക തരംഗങ്ങളിലെടുത്ത ആകാശഗംഗയുടെ ചിത്രങ്ങൾ

ദൃശ്യ പ്രകാശ തരംഗം ഒഴിച്ചുള്ള വിദ്യുത്കാന്തിക തരംഗങ്ങളിൽ എടുത്ത ചിത്രങ്ങൾ സാധാരണ ഗതിയിൽ മനുഷ്യന്റെ കണ്ണുകൾക്ക് ദൃശ്യമാവില്ല. ദൃശ്യപ്രകാശേതര വിദ്യുത്കാന്തിക തരംഗങ്ങളിൽ എടുക്കുന്ന ചിത്രങ്ങൾ മനുഷ്യനു് കാണുവാൻ പാകത്തിൽ വിവിധ നിറങ്ങളുപയോഗിച്ച് ചിത്രീകരിച്ച ചിത്രങ്ങളെ ഫാൾസ് കളർ ചിത്രങ്ങളെന്നും ഇതിനായി ഉപയോഗിക്കുന്ന സാങ്കേതികതയെ ഫാൾസ് കളർ സാങ്കേതിക എന്നും പറയുന്നു.

സാധാരണഗതിയിൽ തീവ്രത കൂടിയ തരംഗത്തിനു ചുവപ്പ് നിറവും, തീവ്രത കുറഞ്ഞ തരംഗത്തിനു നീല നിറവും ആണു് കൊടുക്കാറു്. ഇതിന്റെ ഇടയ്ക്ക് തീവ്രത ഉള്ള തരംഗങ്ങൾക്ക് തീവ്രത അനുസരിച്ച് ചുവപ്പിന്റേയും നീലയുടേയും ഇടയ്ക്കുള്ള നിറങ്ങളും കൊടുത്തിരിക്കും. ഈ സാങ്കേതിക ഉപയോഗിച്ചാണു് വിവിധ വിദ്യുത്കാന്തിക തരംഗങ്ങളിൽ എടുത്ത ചിത്രങ്ങൾ നമുക്ക് കാണാൻ പറ്റുന്ന വിധത്തിലേക്ക് മാറ്റുന്നത്.

"https://ml.wikipedia.org/w/index.php?title=ഫാൾസ്_കളർ&oldid=1715336" എന്ന താളിൽനിന്ന് ശേഖരിച്ചത്