ഹോറസ്സിന്റെ നേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eye of Horus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹോറസ്സിന്റെ നേത്രം

പൗരാണിക ഈജിപ്ഷ്യൻ സംസ്കാരത്തിൽ സംരക്ഷണം, രാജകീയ ശക്തി, ആയുരാരോഗ്യം എന്നിവയുടെ പ്രതീകമാണ് ഹോറസ്സിന്റെ നേത്രം (ഇംഗ്ലീഷിൽ: Eye of Horus). ഈജിപ്ഷ്യൻ മതവിശ്വാസം അനുസരിച്ച് വാദ്ജെറ്റ് ദേവി ഹോറസ്സിന്റെ നേത്രത്തിന്റെ വ്യക്തിരൂപമാണ്. [1][2]  റായുടെ നേത്രം എന്ന സങ്കല്പവുമായി ഹോറസ്സിന്റെ നേത്രത്തിന് വളരെയേറെ സാദൃശ്യമുണ്ട്. ഇവരണ്ടും കുറേയേറെ സമാനമായ സങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.[3]

ഗണിതത്തിൽ[തിരുത്തുക]

അങ്കഗണിതത്തിലെ വിവിധ മൂല്യങ്ങളെ ഹോറസ്സിന്റെ നേത്രവുമായി ബന്ധപ്പെടുത്തിരിക്കുന്നു
ഭിന്നകങ്ങൾ ഒരു സമചതുരത്തിന്റെ ഭാഗങ്ങളായി കാണിച്ചിരിക്കുന്നു

പുരാതന ഈജിപ്ഷ്യർ ഭിന്നസംഖ്യകളെ unit fractionന്റെ (1 അംശമായി വരുന്ന ഭിന്നസംഖ്യ) തുകകളായാണ് എഴുതിയിരുന്നത്.[4] അതായത് ​34 എന്നതിനു പകരമായി, ​12 + ​14 എന്ന് എഴുതുന്നു.

ഒന്നിനെ രണ്ടിന്റെ ആദ്യത്തെ ആറുകൃതികളുമായി ഹരിച്ചാൽ ലഭിക്കുന്ന ഭിന്നത്തെ സൂചിപിക്കുവാൻ ഹോറസ്സിന്റെ നേത്രത്തിന്റെ വിവിധഭാഗങ്ങളെ പുരാതന ഈജിപ്ഷ്യർ പ്രയോജനപ്പെടുത്തിയതായി കരുതുന്നു.[5]

കണ്ണിന്റെ വലതുഭാഗം = ​12
കൃഷ്ണമണി = ​14
പുരികം = ​18
കണ്ണിന്റെ ഇടതുഭാഗം = ​116
കീഴെയുള്ള വാൽ ഭാഗം = ​132
കണ്ണ്നീർ തുള്ളി = ​164

അവലംബം[തിരുത്തുക]

  1. Pommerening, Tanja, Die altägyptischen Hohlmaße (Studien zur Altägyptischen Kultur, Beiheft 10), Hamburg, Helmut Buske Verlag, 2005
  2. Stokstad, Marilyn (2007). "Chapter 3: Art of Ancient Egypt". Art History. Volume 1 (3rd ed.). Upper Saddle River, N.J.: Pearson Prentice Hall. ISBN 9780131743205. OCLC 238783244.
  3. Silverman, David P. Chapter 14 "Egyptian Art". Ancient Egypt. Duncan Baird Publishers, 1997. p. 228.
  4. Zaslavsky, Claudia (1993). Multicultural Mathematics: Interdisciplinary Cooperative-Learning Activities, p.20. ISBN 9780825121814.
  5. Stewart, Ian (2009). Professor Stewart's Hoard of Mathematical Treasures. Profile Books. pp. 76–80. ISBN 978 1 84668 292 6.
"https://ml.wikipedia.org/w/index.php?title=ഹോറസ്സിന്റെ_നേത്രം&oldid=2535980" എന്ന താളിൽനിന്ന് ശേഖരിച്ചത്