ബാഹ്യാഗ്നേയ ശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Extrusive rock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ. ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.[1]

അവലംബം[തിരുത്തുക]

  1. "Extrusive rock - geology". Retrieved 21 October 2018.
"https://ml.wikipedia.org/w/index.php?title=ബാഹ്യാഗ്നേയ_ശില&oldid=3942879" എന്ന താളിൽനിന്ന് ശേഖരിച്ചത്