ചിതറിച്ച ചിത്രീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Exploded view drawing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു ഗിയർ പമ്പിന്റെ ആന്തര ഘടന വ്യക്തമാക്കുന്ന ചിതറിച്ച ചിത്രീകരണം
ഒരു യന്ത്രഭാഗത്തിന്റെ ത്രിമാന ദൃശ്യവും, അതിന്റെ ചിതറിച്ച ചിത്രീകരണവും

യന്ത്രസാമഗ്രികളുടേയും മറ്റും ആന്തര ഘടന വ്യക്തമാക്കുന്ന തരത്തിൽ ഉള്ള രേഖാചിത്രങ്ങൾ വരയ്ക്കുന്ന രീതിയാണ്‌ ചിതറിച്ച ചിത്രീകരണം (exploded view drawing)[1] .

പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന സാമഗ്രിയുടെ ആന്തര ഭാഗങ്ങൾ തുല്യ അകലത്തിൽ വേർ തിരിച്ചു കാണിച്ച് ത്രിമാന ദൃശ്യാനുഭൂതിയിലൂടെ ആ സാമഗ്രിയുടെ ആന്തര ഘടനയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഇത്തരം രേഖാ ചിത്രങ്ങൾ സഹായിക്കും.

നിരവധി ആന്തര ഘടകങ്ങൾ ഉള്ള വസ്തുവിന്റെ ഉള്ളിൽ മധ്യഭാഗത്തായി ഒരു നിയന്ത്രിത സ്‌ഫോടനം നടത്തുന്ന പക്ഷം, അതിന്റെ ആന്തര ഭാഗങ്ങൾ സ്‌ഫോടനത്തിന്റെ ശക്തിയിൽ തുല്യ അകലത്തിൽ വേർപിരിഞ്ഞാൽ കാണാൻ എങ്ങനിരിക്കുമെന്ന സങ്കൽപ്പമാണ് ഈ പടം വരപ്പിന്റെ അടിസ്ഥാനം.

സങ്കീർണ്ണമായ യന്ത്രസാമഗ്രികൾ മുതൽ ലളിതമായ ഗൃഹോപകരണങ്ങളുടെ വരെ കാറ്റലോഗുകളിൽ ഈ രീതി ഉപയോഗിച്ചു കാണാം.

അവലംബം[തിരുത്തുക]

  1. "EXPLODED VIEWS". www.technologystudent.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 26.
"https://ml.wikipedia.org/w/index.php?title=ചിതറിച്ച_ചിത്രീകരണം&oldid=1826205" എന്ന താളിൽനിന്ന് ശേഖരിച്ചത്