ഈവ്‌ഗേനിയ റഡനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Evgenia Radanova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Evgenia Radanova
Personal information
Full nameEvgenia Radanova
Born (1977-11-04) 4 നവംബർ 1977  (46 വയസ്സ്)
Sofia, Bulgaria
Height170 cm
Weight65 kg
Team information
Infobox last updated on
9 April 2009

പ്രമുഖ ബൾഗേറിയൻ വനിതാ കായിക താരമാണ് ഈവ്‌ഗേനിയ റഡനോവ (English:Evgenia Radanova (ബൾഗേറിയൻ: Евгения Раданова). ഹ്രസ്വ ട്രാക്കിലെ വേഗതയേറിയ ഹിമപാളി ഓട്ടക്കാരിയും സൈക്കിളിങ് താരവുമാണ് ഈവ്‌ഗേനിയ. വേനൽ ഒളിമ്പിക്‌സിലും ശീതകാല ഒളിമ്പിക്‌സിലും പങ്കെടുക്കുന്നുണ്ട്[1]. ഹ്രസ്വ ട്രാക്ക് ഇനത്തിൽ 500 മീറ്ററിൽ ലോക റെക്കോഡുകാരിയാണ് ഈവ്‌ഗേനിയ. 2001 ഒക്ടോബർ 19ന് കാനഡയിലെ കാൽഗറിയിലാണ് ഇവർ ഈ റെക്കോഡ് നേടിയത്. അമേരിക്കയിലെ ഉറ്റയിലെ സാൽട്ട് ലേക് സിറ്റിയിൽ നടന്ന 2002ലെ വിന്റർ ഒളിമ്പിക്‌സിൽ 500 മീറ്ററിൽ വെള്ളി മെഡലും 1500 മീറ്ററിൽ വെങ്കലവും നേടി. 2004ൽ ഏതൻസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ സൈക്കിളിങ്ങിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാനായില്ല. 2010ലെ വിന്റർ ഒളിമ്പിക്‌സിൽ 500 മീറ്ററിൽ ഏഴാമതായി ഫിനിഷ് ചെയ്തു. സ്ലാവിയ സോഫിയ സ്‌പോർട്‌സ് ക്ലബ്ബ്, ബൾഗേറിയയിലെ സോഫിയയിലുള്ള നാഷണൽ സ്‌പോട്‌സ് അക്കാദമി എന്നിവിടങ്ങളിലാണ് തന്റെ കായിക ജീവിതത്തിലെ കൂടുതൽ സമയവും ഈവ്‌ഗേനിയ ചിലവയിച്ചത്. ഇപ്പോൾ ഇറ്റലിയിലാണ് പരിശീലനം നേടുന്നത്. 2014 ഓഗസസ്റ്റിൽ ഈവ്‌ഗേനിയയെ ബൾഗേറിയൻ യുവജന കായിക മന്ത്രിയായി താൽക്കാലികമായയി നിയോഗിച്ചിരുന്നു. ജോർജി ബിസ്‌നാശ്കിയുടെ കാവൽ മന്ത്രിസഭയിലാണ് താൽക്കാലിക മന്ത്രിയായി നിയമിതയായത്.[2]

അവലംബം[തിരുത്തുക]

  1. "Евгения Раданова дари трикото си на МОК, eкипът на Жени ще бъде изложен в музея на МОК". topsport.bg. 2010-02-27. Retrieved 2014-08-10.
  2. "С мисия "да изкарат цялата истина за държавата", лица на протеста, на сините и ГЕРБ влизат в служебния кабинет. Преходната власт ще създаде енергиен борд, ще подпише договора с ЕК, ще подготви влизането в Европейския банков съюз" (in Bulgarian). mediapool.bg. 5 August 2014. Retrieved 9 August 2014.{{cite news}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈവ്‌ഗേനിയ_റഡനോവ&oldid=3971132" എന്ന താളിൽനിന്ന് ശേഖരിച്ചത്