വടക്കൻ അരുവിയൻ
വടക്കൻ അരുവിയൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | Euphaea dispar
|
Binomial name | |
Euphaea dispar (Rambur, 1842)
|
ശരീരത്തിന് കറുപ്പും ചുവപ്പും നിറമുള്ള അരുവിയൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് വടക്കൻ അരുവിയൻ[2] (ശാസ്ത്രീയനാമം: Euphaea dispar).[3][1]
ആൺതുമ്പിയുടെ ഇളം നീല ചുണ്ടും മഞ്ഞയും കറുപ്പു നിറമുള്ള കാലും മുൻ ചിറകിന്റെ അഗ്രഭാഗത്തെ കറുത്ത പാടും മറ്റു അരുവിയന്മാരിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിൽ പാലക്കാട്ട് മുതൽ വടക്കോട്ടുള്ള വനമേഖലകളിൽ മാത്രം കാണപ്പെടുന്നു.ഒഴുക്കുള്ള അരുവികളിലെ പാറകളിലും ഉണങ്ങിയ മരച്ചില്ലകളിലുമാണ് കൂടുതൽ കാണാറുള്ളത്. കറുത്ത കണ്ണുകളുടെ കീഴ്ഭാഗത്തിന് ഇളം ചാരനിറമാണ്. ചുണ്ടുകൾക്ക് നീല നിറം. കറുത്ത ഉരസ്സിന്റെ മുകൾ ഭാഗത്ത് തീമഞ്ഞ വരകളും കീഴ്ഭാഗത്ത് ചുവപ്പ് നിറവുമാണ്. മഞ്ഞ നിറത്തിലുള്ള കാലുകളുടെ മുകൾ വശം കറുപ്പ് നിറമാണ്. ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്.സുതാര്യമായ നീളമുള്ള ചിറകുകളാണ് ഇവയ്ക്കുള്ളത്. പിൻ ചിറകിന്റെ പകുതി മുതൽ അഗ്രഭാഗം വരെ കറുത്ത പാടുണ്ട്. മുൻ ചിറകിന് പിൻ ചിറകിനേക്കാൾ നീളം കൂടുതലും അഗ്രഭാഗത്തായിട്ട് നേരിയ കറുത്ത പാടുമുണ്ട്. ചിറകുകൾ തുറക്കുമ്പോൾ കറുത്ത പാടുകളിൽ വിസ്മയിപ്പിക്കുന്ന തിളങ്ങുന്ന ചുവപ്പു നിറം കാണാം. ഉരസ്സിനോട് ചേരുന്ന ചിറകിന്റെ ഭാഗത്ത് നേരിയ തവിട്ട് നിറമുണ്ട്. തവിട്ടു നിറമുള്ള കണ്ണുകളുടെ കീഴ്ഭാഗത്തിന് ചാരനിറമാണ്. കടും തവിട്ടു നിറമുള്ള ഉരസ്സിലും ഉദരത്തിലും വരകളും കലകളുമുണ്ട്. സുതാര്യമായ ചിറകുകളാണിവയ്ക്കുള്ളത്. ഇണയെ ആകർഷിക്കുവാൻ ചിറകുകൾ വിടർത്തി തിളങ്ങുന്ന ചുവപ്പ് നിറങ്ങൾ കാണിക്കാറുണ്ട്. പെൺതുമ്പികൾ ഇണ ചേരുവാൻ മാത്രമേ ജലാശയത്തിനരികിൽ വരാറുള്ളു. ചെറിയ കൂട്ടങ്ങളായും ഇവയെ കാണപ്പെടുന്നു.[1][4][5][6][7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Euphaea dispar". IUCN Red List of Threatened Species. IUCN. 2011: e.T175155A7114592. 2011. Retrieved 2017-03-07.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-07.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Euphaea dispar Rambur, 1842". India Biodiversity Portal. Retrieved 2017-03-07.
- ↑ "Euphaea dispar Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വടക്കൻ അരുവിയൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- വടക്കൻ അരുവിയൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)