യൂനിസ് ഗെയ്സൺ
ദൃശ്യരൂപം
(Eunice Gayson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂനിസ് ഗെയ്സൺ | |
---|---|
പ്രമാണം:Eunice Gayson.jpg | |
ജനനം | യൂനിസ് എലിസബത്ത് സർഗെയ്സൺ 17 മാർച്ച് 1928 |
മരണം | 8 ജൂൺ 2018 | (പ്രായം 90)
സജീവ കാലം | 1948–2018 |
Notable credit(s) | ഡോ. നോ, ഫ്രം റഷ്യ വിത് ലൌ എന്നീ ചിത്രങ്ങളിലെ ബോണ്ട് ഗേൾ ആയ സിൽവിയ ട്രഞ്ച്. |
ജീവിതപങ്കാളി(കൾ) | ലെയ്ഗ് വാൻസ് (m. 1953; div. 1959) ബ്രയാൻ ജോക്സൺ (m. 1968; div. 1977) |
ചലച്ചിത്രലോകത്ത് യൂനിസ് ഗെയ്സൺ എന്ന പേരിലറിയപ്പെടുന്ന യൂനിസ് എലിസബത്ത് സർഗയ്സൺ[1] (ജീവിതകാലം: 17 മാർച്ച് 1928 - 8 ജൂൺ 2018) ആദ്യത്തെ രണ്ട് ജയിംസ്ബോണ്ട് ചിത്രങ്ങളായ ഡോ. നോ, ഫ്രം റഷ്യ വിത്ത് ലവ് എന്നിവയിൽ ജയിംസ് ബോണ്ടിന്റെ പ്രണയിനിയായ സിൽവിയ ട്രെഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയാണ്. അതിനാൽത്തന്നെ ആദ്യത്തെ "ബോണ്ട് ഗേൾ" ആയി അവർ പരിഗണിക്കപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]1928 ൽ ജോൺ, മരിയ സർഗെയ്സൺ (മുമ്പ്, ഗാമോൺ) എന്നിവരുടെ പുത്രിയായി ലണ്ടനിലെ സ്ട്രീത്താമിലാണ് ഗെയ്‌സൺ ജനിച്ചത്. അവരുടെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എഡിൻബർഗിൽ താമസമുറപ്പിക്കുന്നതിനുമുമ്പായി കുടുംബം പർലി, സറെ, പിന്നീട് ഗ്ലാസ്ഗോ എന്നിവിടങ്ങളിലും താമസിച്ചിരുന്നു. അവിടെ എഡിൻബർഗ് അക്കാദമിയിൽ വിദ്യാഭ്യാസത്തിന്ചേർന്ന അവർ സംഗീതനാടക ആലാപനവും അഭ്യസിച്ചു.[2]
സിനിമകൾ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1948 | മൈ ബ്രദർ ജോനാതൻ | ചെറുപ്പക്കാരി[3] | |
1948 | ഇറ്റ് ഹാപ്പൻഡ് ഇൻ സോഹോ | ജൂലി | |
1949 | ദ ഹഗ്ഗറ്റ്സ് എബ്രോഡ് | പെഗ്ഗി | അപ്രധാന കഥാപാത്രം |
1949 | മെലഡി ഇൻ ദ ഡാർക്ക് | പാറ്റ് ഇവാൻസ് | |
1950 | ഡാൻസ് ഹാൾ | മോണ | |
1951 | ടു ഹാവ് ആന്റ് ടു ഹോൾഡ് | പെഗ്ഗി | |
1952 | ഡോൺ എമംഗ് ദ Z മെൻ | ഓഫീസറുടെ പത്നി | അപ്രധാനം |
1952 | മിസ് റോബിൻ ഹുഡ് | പാം | |
1953 | സ്ട്രീറ്റ് കോർണർ | ജാനറ്റ് | അപ്രധാനം |
1954 | ഡാൻസ്, ലിറ്റിൽ ലേഡി | അഡെയ്ൽ | |
1954 | വൺ ജസ്റ്റ് മാൻ | ||
1955 | ഔട്ട് ഓഫ് ദ ക്ലൌഡ്സ് | പെന്നി ഹെൻസൺ | |
1956 | ദ ലാസ്റ്റ് മാൻ ടു ഹാങ്? | എലിസബത്ത് ആൻഡേർസ് | |
1956 | സറാക് | കാത്തി ഇൻഗ്രാം | |
1957 | കാരി ഓൺ അഡ്മിറൽ | ജെയ്ൻ ഗോഡ്ഫ്രി | |
1957 | ലൈറ്റ് ഫിൻഗേർസ് | റോസ് ലെവൻഹാം | |
1958 | ദ റിവഞ്ച് ഓഫ് ഫ്രാങ്കസ്റ്റീൻ | മാർഗരറ്റ് | |
1958 | ഹലോ ലണ്ടൻ | യൂനിസ് ഗെയ്സൺ | ഡോക്യുമെന്ററി |
1962 | ഡോ. നോ | സിൽവിയ ട്രഞ്ച് | |
1963 | ഫ്രം റഷ്യ വിത് ലവ് |
അവലംബം
[തിരുത്തുക]- ↑ "Eunice Gayson, 90". Classic Images (518): 45. August 2018.
- ↑ Hadoke, Toby (9 June 2018). "Eunice Gayson obituary". The Guardian. Retrieved 10 June 2018.
- ↑ "Eunice Gayson filmography". TV Guide. Retrieved 10 June 2018.