കൃമി ബാധ
ദൃശ്യരൂപം
(Enterobiasis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃമി ബാധ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
മനുഷ്യരിൽ, കൃമിബാധ (കൃമികടി) അഥവാ എന്ററോബിയാസിസ് (Enterobiasis) ഉണ്ടാക്കുന്നത് എന്ററോബിയസ് വെർമികുലാരിയസിസ് (Enterobius vermicularis )എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ (Parasitic Nematode) ആണ്. സൂചിവിര (Pinworm ) എന്നും ഇവ അറിയപ്പെടുന്നു. കുട്ടികളിൽ ഈ രോഗം സാധാരണമാണ്. [1][2] മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്. മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 4-6 ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് - അല്ലെങ്കിൽ പൂർണമല്ലാത്ത രോഗമുക്തിയോ, പുനർരോഗബാധയോ സാധാരണമാണ്.
അവലംബം
[തിരുത്തുക]- ↑ Cook et al. 2009, p. 1515
- ↑ Encyclopedia Britannica.